Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightമന്തിയുടെ സ്വന്തം...

മന്തിയുടെ സ്വന്തം ‘മദ്​ബി’

text_fields
bookmark_border
Madhbi or Mandi
cancel
camera_alt

മദ്​ബി

മന്തിയുടെ സുപ്രധാന വകഭേദമാണ്​ മദ്​ബി. ഒരേ ജനുസ്സിൽപെട്ടതാണെങ്കിലും മന്തിയും മദ്​ബിയും വ്യത്യാസപ്പെട്ടിരിക്കുന്നത്​ ചിക്ക​ന്‍റെ കൂട്ടിലാണ്​. രണ്ടിനും ഒരേ അരിയാണ്​ ഉപയോഗിക്കുന്നത്​. എന്നാൽ, മന്തിയിൽ ബേക്ക്​ഡ്​ ചിക്കനാണ്​ ഉപയോഗിക്കുന്നതെങ്കിൽ മദ്​ബിയിലെത്തു​മ്പോൾ അത്​ ഗ്രിൽഡ്​ ചിക്കനായി മാറും.

സോഫ്​റ്റായ അരിയാണ്​ ഇതിനും ഉപയോഗിക്കുന്നത്​. യമനി മസാലക്കൂട്ടായ ഹവേജാണ്​ രുചി വ്യത്യാസമൊരുക്കുന്നത്​. ചെറിയ ആട്ടിൻകുട്ടിയാണെങ്കിൽ പൊളിക്കും. മറ്റു​ മന്തികളെ അപേക്ഷിച്ച്​ മത്സ്യം ഇതിനൊപ്പം ഉപയോഗിക്കാറില്ല. ഈജിപ്​തിലും തുർക്കിയിലും ഏറെ സ്വീകാര്യതയുള്ള ഭക്ഷണമാണ്​ മദ്​ബി. ​ഈത്തപ്പഴം, തഹ്​നിസോസ്​, തേൻ, ഗ്രീൻ സാലഡ്​ എന്നിവയും ചേർത്ത്​ വിളമ്പാം.


മദ്​ബി തയാറാക്കുന്നവിധം

ചെമ്പിലേക്ക്​ അര കപ്പ്​ സൺഫ്ലവർ ഓയിൽ ഒഴിച്ചുകൊടുക്കുക. അതിലേക്ക്​ ഒരു ഉള്ളിയും കാപ്​സികവും ചെറുതായി അരിഞ്ഞിട്ട്​ വഴറ്റണം. ഇതിലേക്ക്​ പട്ടയുടെ ഇല മൂന്നെണ്ണം, ഗ്രാമ്പു നാലെണ്ണം, കുരുമുളക്​ ഒരു ടീസ്​പൂൺ, ചെറിയ ജീരകം ഒരു ടീസ്​പൂൺ, പച്ചമല്ലി ഒരു ടീസ്​പൂൺ, ഏലക്കായ എട്ട്​, നാലു​ കഷ​ണം പട്ട, ഉണങ്ങിയ നാരങ്ങ രണ്ട്​ (വലുതാണെങ്കിൽ ഒന്ന്​) എന്നിവ ഇടണം.

ഇതിലേക്കാണ്​ അരി ഇടേണ്ടത്​. ഒരു കപ്പ്​ അരിക്ക്​​ ഒന്നര കപ്പ്​ എന്ന അളവിൽ വെള്ളം ഒഴിക്കണം. തീ കുറച്ച്​ വെച്ച ശേഷം ഫോയിൽകൊണ്ട്​ മൂടിയശേഷം അതിനു​ മുകളിൽ ചെമ്പിന്‍റെ അടപ്പ്​ ഇടണം. ആവി പുറത്തേക്കു​ പോകാതെ ​ഫ്ലേവർ തങ്ങിനിൽക്കാനാണ്​ ഇങ്ങനെ ചെയ്യുന്നത്​. 30 മിനിറ്റ്​ കഴിഞ്ഞ്​ തീ അൽപം കുറക്കണം.


ഇനി ചിക്കൻ തയാറാക്കുന്നത്​ എങ്ങനെയെന്ന്​ നോക്കാം. തോൽ ഇല്ലാത്തതാണ്​ മദ്​ബിക്ക്​ ഉചിതം. ഒരു ചിക്കൻ രണ്ടായി മുറിക്കണം. രണ്ടു ചിക്കന്‍റെ അളവാണ്​ നി പറയാൻ പോകുന്നത്​. പച്ചമല്ലി ഒരു ടേബ്​ൾ സ്​പൂൺ, ചെറിയ ജീരകം ഒരു ടേബ്​ൾ സ്​പൂൺ, കുരുമുളക്​ ഒരു ടേബ്​ൾ സ്​പൂൺ, ആവശ്യത്തിന്​ ഉപ്പ്​, കശ്​മീരി ചില്ലി പൗഡർ ഒരു ടേബ്​ൾ സ്​പൂൺ, വെളുത്തുള്ളി അല്ലി രണ്ടെണ്ണം, കളർ എന്നിവ നന്നായി അര​ച്ചെടുക്കുക.

അതിലേക്ക്​ മൂന്ന്​ ടേബ്​ൾസ്​പൂൺ ഒലിവ്​ ഓയിൽ ചേർക്കണം. ഇത്​ നന്നായി മിക്​സ്​ ചെയ്യണം. ചിക്കൻ കഷ​ണങ്ങൾ നന്നായി വരഞ്ഞിട്ട്​ വേണം ഈ മസാല തേച്ചുപിടിപ്പിക്കാൻ. ആറു​ മണിക്കൂർ ഇങ്ങനെ വെച്ചശേഷമാണ്​ ഗ്രിൽ ചെയ്​തെടുക്കുന്നത്​. ചോറിനു​ മുകളിൽ ഈ ചിക്കൻ വെച്ച്​ സർവ്​ ചെയ്യാം.

Show Full Article
TAGS:Madhbi Mandi Food Recipes Kuzhi Mandi cooking tips Latest News 
News Summary - How to make Chicken Madhbi, Madbee, Mazbi Recipe
Next Story