Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightബംഗളൂരു ജയിലിനുള്ളിൽ...

ബംഗളൂരു ജയിലിനുള്ളിൽ ബേക്കറി യൂണിറ്റ് ആരംഭിച്ചു; ലക്ഷ്യം തടവുകാരുടെ സ്വയംപര്യാപ്തത

text_fields
bookmark_border
ബംഗളൂരു ജയിലിനുള്ളിൽ ബേക്കറി യൂണിറ്റ് ആരംഭിച്ചു; ലക്ഷ്യം തടവുകാരുടെ സ്വയംപര്യാപ്തത
cancel

ബംഗളൂരു: സർക്കാറിന് വരുമാനം ഉണ്ടാക്കുന്നതിനോടൊപ്പം തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ബംഗളൂരു സെൻട്രൽ ജയിലിൽ ‘നവ സങ്കൽപ ബേക്കറി’ എന്ന പേരിൽ ബേക്കറി യൂനിറ്റ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജയിൽ, കറക്ഷനൽ സർവിസസ് പൊലീസ് ഡയറക്ടർ ജനറൽ അലോക് കുമാര്‍ ബേക്കറി ഉദ്ഘാടനം ചെയ്തു. എച്ച്‌.സി.‌എൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്.

ബേക്കറിയിൽ തയാറാക്കിയ ഉൽപന്നങ്ങൾ ഡി.ജി.പി ജയിൽസ് കുമാർ രുചിയും ഗുണനിലവാരവും പരിശോധിച്ച് തയാറാക്കിയവരെ അഭിനന്ദിച്ചു. തടവുകാരുമായി സംവദിച്ച അദ്ദേഹം ബേക്കറി ഉൽപന്നങ്ങൾ തയാറാക്കുമ്പോൾ ഗുണനിലവാരത്തിനും ശുചിത്വത്തിനും മുൻ‌ഗണന നൽകണമെന്ന് ഉപദേശിക്കുകയും ചെയ്തു.

Show Full Article
TAGS:bengaluru central jail rehabilitation prisons Karnataka 
News Summary - Bengaluru Central Jail Launches ‘Nava Sankalpa’ Bakery Unit
Next Story