ദക്ഷിണേന്ത്യൻ രുചികളുമായി വീണ്ടും ലെസ്റ്റർ; മലബാർ ഫുഡ് ഫെസ്റ്റിവൽ ജൂലൈ ആറിന്
text_fieldsമലബാറിന്റെ രുചി വൈവിധ്യങ്ങളെയും കേരളീയ ചാരുത നിറഞ്ഞ കലാരൂപങ്ങൾക്കുമായി യു.കെയില ലെസ്റ്റർ നഗരഹൃദയത്തിൽ വീണ്ടും അരങ്ങ് ഉണരുകയാണ്. ജൂലൈ ആറ് (ഞായറാഴ്ച) ഉച്ചക്ക് 12.30ന് സിറ്റി ഓഫ് ലെസ്റ്റർ കോളജ് വേദിയിൽ ഈ വർഷത്തെ അജ്മി- മലബാർ ഫുഡ് ഫെസ്റ്റിവൽ ലെസ്റ്റർ സിറ്റി കൗൺസിൽ മേയർ, ഇന്ത്യൻ കോൺസുലർ ജനറൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന സാംസ്‌കാരികോത്സവം, മലബാറിന്റെ ഭക്ഷ്യ സംസ്കാരത്തെയും സാംസ്‌കാരിക തനിമയെയും യൂറോപ്പിനെ പരിചയപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന EMMMA സാംസ്‌കാരിക കൂട്ടായ്മയാണ് ആയിരങ്ങളെ ആകർഷിക്കുന്ന പരിപാടിയുടെ സംഘാടകർ. പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
പ്രധാന ആകർഷണങ്ങൾ:
🍛 സ്വാദിഷ്ടമായ ഹോം മേഡ് മലബാർ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യസ്റ്റാളുകൾ
🎶 സാംസ്കാരിക കലാപരിപാടികൾ
👥 ഇന്‍ററാക്ടീവ് വർക് ഷോപ്പുകൾ, കിഡ്‌സ് പവലിയൻ
🔹 പരിപാടിയുടെ വിശദാംശങ്ങൾ:
📍 വേദി: City of Leicester College, ലെസ്റ്റർ LE5 6LN
📅 തീയതി: 2025 ജൂലൈ 6, ശനി 11 AM -7 PN
📞 കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും: