പായസം തയാറാക്കൂ, സമ്മാനങ്ങൾ നേടൂ; രുചിപ്പോരിനൊരുങ്ങി കോഴിക്കോട്
text_fieldsകോഴിക്കോട്: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പായസ മത്സരവുമായി 'മാധ്യമം'. ഡെസേർട്ട് മാസ്റ്റർ പരിപാടിയുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്നാണ് 'പായസപ്പെരുമ' എന്ന പേരിൽ പായസ മത്സരം സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 30ന് കോഴിക്കോട് ലുലു മാളിൽ വെച്ചാണ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ. സെലിബ്രിറ്റി ഷെഫുമാരും പ്രശസ്ത ഫുഡ് ഇൻഫ്ലുവൻസർമാരും ഗ്രാൻഡ് ഫിനാലെയിൽ അണിനിരക്കും. രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 25നകം madhyamam.com/payasamcontest എന്ന വെബ്സൈറ്റ് സന്ദർശിച്ചോ QR കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം. പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. വ്യത്യസ്ത പായസം തയാറാക്കാനറിയുന്നവർക്ക് അവരുടെ കൈപുണ്യം ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം കൂടിയാണ് ഈ മത്സരം.
രജിസ്റ്റർ ചെയ്തവരിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തിയാണ് കോഴിക്കോട് ലുലുമാളിൽ വെച്ച് ഗ്രാൻഡ്ഫിനാലെ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 9645 00 7116 എന്ന നമ്പറിൽ ബന്ധപ്പെടാം.