Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightകേരളത്തിന്‍റെ...

കേരളത്തിന്‍റെ കടൽരുചികൾ; കോട്ടയം ലുലുവിൽ സീഫുഡ് ഫെസ്റ്റിന് തുടക്കം

text_fields
bookmark_border
lulu hyper market kottayam
cancel
camera_alt

കോട്ടയം ലുലുമാളിലെ സീഫുഡ് ഫെസ്റ്റ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

കോട്ടയം: കേരളത്തിന്റെ സമൃദ്ധമായ കടൽവിഭവ പാരമ്പര്യം ആഘോഷിക്കുന്ന സീഫുഡ് ഫെസ്റ്റ് കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. പരമ്പരാഗത മീൻ വിഭവങ്ങളുടെ രുചിയും ആധുനിക പാചകരീതികളും ഒരുമിച്ച് അനുഭവിക്കാനുള്ള അപൂർവ അവസരമാണ് പത്തുദിവസത്തെ സീഫുഡ് ഫെസ്റ്റിലൂടെ കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 24ന് ആരംഭിച്ച മേള നവംബർ രണ്ടിന് സമാപിക്കും. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സ് എബ്രഹാം സീഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

60ലേറെ ഇനങ്ങളിലുള്ള ഫ്രഷ് ഫിഷുകളും മുപ്പതിലധികം ഉണക്കമീൻ വൈവിധ്യങ്ങളും മേളയിൽ ലഭ്യമാണ്. വിവിധ മാരിനേറ്റഡ് മത്സ്യങ്ങളുടെ വിപുല ശേഖരവും ഇവിടെയുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽനിന്ന് സ്പെഷൽ ഓഫറുകളോടെ സീഫുഡ് ഉൽപന്നങ്ങൾ വാങ്ങാം. തനത് മീൻ വിഭവങ്ങൾക്കൊപ്പം അന്തർദേശീയ, ചൈനീസ് ശൈലിയിലുള്ള രുചികരമായ സീഫുഡ് വിഭവങ്ങളും മേളയുടെ ആകർഷണമാണ്.

ക്രാബ് റോൾ, നാടൻ കൂന്തൽ റോസ്റ്റ്, കൂന്തൽ നിറച്ചത്, ഗ്രിൽഡ് സ്പൈസി പ്രോൺസ്, തിരുവിതാംകൂർ ഫിഷ് കറി, മലബാർ ഗ്രിൽഡ് ഫിഷ്, ഫിഷ് ബിരിയാണി, ഗാർലിക് ഫിഷ്, ഗ്രിൽഡ് ഫിഷ് പെരിപെരി, സ്പൈസി സിംഗർ ഫിഷ് എന്നിവയുൾപ്പെടെ 16 പ്രത്യേക വിഭവങ്ങൾ ഹോട്ട് ഫുഡ് കൗണ്ടറിൽ ലഭ്യമാണ്.

വൈവിധ്യമാർന്ന മീൻ അച്ചാറുകൾ, മീൻ വിഭവങ്ങൾ തയാറാക്കാനുള്ള പ്രീമിയം ഗുണമേന്മയുള്ള മസാലകൾ, എണ്ണകൾ എന്നിവയും സീഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ശശി കരിമ്പുംകാല, ബൈജു, നളൻ ഷൈൻ തുടങ്ങി പ്രശസ്ത ഷെഫുമാരും തത്സമയം സീഫുഡ് വിഭവങ്ങൾ തയാറാക്കുന്ന ഇന്‍ററാക്ടീവ് ലൈവ് കുക്കിങ്​ കൗണ്ടറുമുണ്ട്​.

KTG lulu1

Show Full Article
TAGS:Seafood Fest LuLu Hypermarket Kottayam food news Latest News 
News Summary - Seafood fest begins at Lulu Hypermarket in Kottayam
Next Story