Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഭക്ഷണ വൈവിധ്യങ്ങളുടെ...

ഭക്ഷണ വൈവിധ്യങ്ങളുടെ പെരുമ രുചിച്ച് ലോകം ചുറ്റുകയാണിവർ...

text_fields
bookmark_border
Food Traveller
cancel
camera_alt

സിക്കിമിലെ വിനോദയാത്രക്കിൽ ഐസ് ഫ്രൂട്ട് കഴിക്കുന്ന പരപ്പനങ്ങാടിയിലെ ഭക്ഷണ വിനോദ യാത്രാസംഘം

പരപ്പനങ്ങാടി: ഭൂമിയിലുടനീളം സഞ്ചരിച്ച് ചരിത്രത്തിൽ നിന്ന് പാഠമുൾകൊളളാൻ ആഹ്വാനമേകുന്ന വേദവാക്യത്തിന് വ്യാഖ്യാനം പകരുന്ന മതപ്രബോധകൻ മദനി മാഷും സംഘവും ലോക യാത്രകൾക്കിടയിൽ നിന്ന് ഹൃദയസ്പർശിയായി അനുഭവിച്ചറിഞത് ഭക്ഷണ വൈവിധ്യങ്ങളുടെ രുചി പൊരുത്തമാണ്. പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി അധ്യക്ഷൻ പനക്കൽ അബ്ദുൽ ലത്തീഫ് മദനി, പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ് അധ്യക്ഷൻ ഹമീദ് നഹ, എം.എസ്.എസ് യൂനിറ്റ് അധ്യക്ഷൻ നാസർ ജമാൽ വേളക്കാട്, പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ കുട്ടികമ്മു നഹ എന്നിവരാണ് ആഗോള യാത്രകളിൽ ഭക്ഷണ വൈവിധ്യത്തിന്‍റെ മർമ്മം തേടുന്നവർ.

വിനോദയാത്രകൾക്കും പഠനയാത്രകൾക്കുമായി ഉല്ലാസ യാത്രകൾ പതിവാക്കിയ ഇവരോടൊപ്പം മറ്റു ധാരാളം പേർ കൂട്ടുകുടുമെങ്കിലും അപരിചിത ഭക്ഷണത്തിന്‍റെ ദേശാന്തര മഹിമ തേടി ഈ നാലംഗ സംഘം നടത്തുന്ന വേറിട്ട പഠനത്തിന് രുചിയേറെയാണ്. പ്രവാസത്തിൽ ഉയർന്ന ഉദ്യാഗങ്ങളിൽ വിരാചിച്ച ഇവർ സംസ്‌കാരങ്ങളുടെ കൈമാറ്റങ്ങളിൽ നേരിട്ട് സാക്ഷ്യം വഹിച്ചതോടൊപ്പം അതിഥി സത്ക്കാര തീൻമേശകളിൽ കണ്ട വൈവിധ്യങ്ങളിൽ കണ്ണുവെച്ചിരുന്നു. അന്ന് ആ അന്ന വൈവിധ്യങ്ങളിൽ തോന്നിയ ആകർഷണീയത പ്രവാസം മതിയാക്കി നാട്ടിലെത്തിയതോടെ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

ഇന്ത്യോനേഷ്യ, മലേഷ്യേ, സിംഗപൂർ, ബ്രൂണെ, ജോർഡാൻ, യു.എ.ഇ പുണ്യനഗരങ്ങളായ മക്ക, മദീന, ഫലസ്തീൻ തുടങ്ങി വിദേശ രാജ്യങ്ങളിലും കശ്മീർ, സിക്കിം, മേഘാലയ, ഹൈദരാബാദ്, മൈസൂരു, ആഗ്ര തുടങ്ങി ഇന്ത്യൻ നഗരങ്ങളും സന്ദർശിച്ചതിന് കൈയും കണക്കുമില്ല. യാത്രകളിൽ ചരിത്രപരവും പ്രകൃതിപരവുമായ ഭംഗി ആസ്വദ്യക്കാനേറെയുണ്ടെങ്കിലും വ്യത്യസ്ത സംസ്കാരങ്ങളും ജനതതികളും കൈമാറുന്ന ഭക്ഷണങ്ങളും പെരുമാറ്റങ്ങളും യാത്രയെ എന്നും ജീവസുറ്റതാക്കി നിർത്തുന്നതായി യാത്രാ നായകരിലൊരാളായ ജമാൽ അബ്ദുൽ നാസർ പറയുന്നു.

യാത്രക്കിടയിൽ വാഹനം നിർത്തി അപരിചിത ഗ്രാമീണരോടൊപ്പം കൂടിയിരുന്നു യാത്രാസംഘങ്ങൾ ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലെ ആനന്ദം. ജീവിതയാത്രയിൽ എവിടെയും കിട്ടാത്ത അനുഭൂതിയാണന്ന് ഇവർ പറയുന്നു. വ്യത്യസ്ത ദേശങ്ങൾ പകർന്നു തന്ന ആതിധേയത്വത്തിന്‍റെയും ഭക്ഷണ വൈവിധ്യത്തിന്‍റെയും നേരറിവുകൾ പുസ്തകമാക്കാൻ ആലോചിക്കുന്നതായും ജമാൽ അബ്ദുൽ നാസർ പറഞ്ഞു.

പരപ്പനങ്ങാടിയുടെ വയോധ്യകർക്ക് സംഘ വിനോദയാത്രയുടെയും ഭക്ഷണ പിക്നിക്കിന്‍റെയും അനുഭൂതിയുടെ അധ്യായം പഠിപ്പിച്ചവരാണിവർ.

Show Full Article
TAGS:Food Traveller World Picnic Day Food Recipes Latest News 
News Summary - World Picnic Day Special-Food and entertainment tour group
Next Story