Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightജിലേബിയുടെ ഇരട്ട...

ജിലേബിയുടെ ഇരട്ട സഹോദരൻ അങ്ങ് ചൈനയിൽ ഉണ്ട്; 'ടാങ് ഹുവാനെ' പരിചയപ്പെടുത്തി ചൈനീസ് എംബസി വക്താവ്

text_fields
bookmark_border
ജിലേബിയുടെ ഇരട്ട സഹോദരൻ അങ്ങ് ചൈനയിൽ ഉണ്ട്; ടാങ് ഹുവാനെ പരിചയപ്പെടുത്തി ചൈനീസ് എംബസി വക്താവ്
cancel

ഇന്ത്യൻ വിഭവ വൈവിധ്യങ്ങളും പ്രത്യേകിച്ച് ഇവിടുത്തെ തനത് മധുരപലഹാരങ്ങളും ലോകമെമ്പാടും ഏറെ പ്രശസ്തമാണ്. വിദേശത്തുനിന്നെത്തുന്ന സഞ്ചാരികളും ഫുഡ് ബ്ലോഗർമാരുമെല്ലാം ഇന്ത്യൻ രുചികളെക്കുറിച്ച് വലിയ രീതിയിൽ പര്യവേക്ഷണം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ജിലേബിക്ക് ചൈനയിൽ സമാനമായ ഒരു അപരൻ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? 'ടാങ് ഹുവാൻ' അഥവാ 'പഞ്ചസാര ചുറ്റുകൾ' എന്നാണ് ഈ ചൈനീസ് മധുരപലഹാരം അറിയപ്പെടുന്നത്.

ഇന്ത്യയിലെ ചൈനീസ് എംബസി വക്താവായ യു ജിങ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഈ വിസ്മയകരമായ സാദൃശ്യം പുറത്തുകൊണ്ടുവന്നത്. "ചൈനയുടെ ടാങ് ഹുവാൻ മുതൽ ഇന്ത്യയുടെ ജിലേബി വരെ രുചിയുടെ ഈ ചുറ്റുകൾ ഓരോ കടിയിലും പ്രത്യേക ക്രിസ്പിയായ അനുഭവവുമാണ് സമ്മാനിക്കുന്നത്" അദ്ദേഹം കുറിച്ചു. ഈ കുറിപ്പിനൊപ്പം ഇരു പലഹാരങ്ങളുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചൈനീസ് 'ടാങ് ഹുവാൻ' വളരെ കനംകുറഞ്ഞതും മൃദുവായതും വട്ടത്തിലുള്ളതുമായ ഡീപ്-ഫ്രൈ ചെയ്ത പലഹാരമാണ്. ജിലേബി പോലെ തന്നെ ഇവയും നല്ല മൊരിഞ്ഞതും രുചികരവുമാണ്. ഇന്ത്യയിൽ ജിലേബി സാധാരണയായി വിശേഷാവസരങ്ങളിലും ഉത്സവവേളകളിലുമാണ് പ്രധാനമായും തയാറാക്കുന്നത് എങ്കിൽ ചൈനയിൽ 'ചൈനീസ് പുതുവർഷം' ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പഞ്ചസാര റിങ്ങുകൾ വീടുകളിൽ ഉണ്ടാക്കുന്നത്. ഈ പലഹാരവുമായി ബന്ധപ്പെട്ട് രസകരമായ ചില ആചാരങ്ങളും ചൈനയിലുണ്ട്. അതായത് ഇവ പാചകം ചെയ്യുമ്പോൾ അടുക്കളയിൽ വെച്ച് എന്തെങ്കിലും മോശം കാര്യങ്ങൾ സംസാരിച്ചാൽ അത് പഞ്ചസാര റിങ്ങിലേക്ക് പ്രവേശിക്കുമെന്നും വരും വർഷം മുഴുവൻ ദോഷകരമായി ബാധിക്കുമെന്നുമാണ് അവിടത്തെ ഒരു വിശ്വാസം.

തയാറാക്കുന്ന രീതിയിലും ചില വ്യത്യാസങ്ങളുണ്ട്. പരമ്പരാഗത ജിലേബി പൂർണമായും വെജിറ്റേറിയൻ ആണ്. എന്നാൽ ചൈനീസ് പഞ്ചസാര റിങ്ങുകൾ ഉണ്ടാക്കുന്ന മാവിൽ മുട്ട കൂടി ചേർക്കുന്നുണ്ട്. ബ്രെഡ് ഫ്ലോറും കേക്ക് ഫ്ലോറും തുല്യ അളവിൽ എടുത്ത്, അതിലേക്ക് കോൺഫ്ലവർ, കസ്റ്റാർഡ് പൗഡർ, ബേക്കിങ് പൗഡർ, പഞ്ചസാര, വെള്ളം, ഒപ്പം നന്നായി അടിച്ചെടുത്ത നാല് മുട്ടകൾ എന്നിവ ചേർത്ത് കുഴച്ചാണ് ഇതിന്റെ മാവ് തയാറാക്കുന്നത്. പിന്നീട് ഈ മാവ് അരിച്ചെടുത്ത് പ്രത്യേക അച്ചുകളിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുന്നു.

മറുവശത്ത് ഇന്ത്യൻ ജിലേബി മൈദ, തൈര്, കടലമാവ്, മഞ്ഞൾപ്പൊടി, ബേക്കിങ് സോഡ, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് തലേദിവസം തന്നെ പുളിപ്പിച്ചുവെച്ച മാവ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. വറുത്തെടുത്ത ജിലേബികൾ പിന്നീട് ഏലക്കാപ്പൊടിയും കുങ്കുമപ്പൂവും ചേർത്ത് തയാറാക്കിയ ചൂടൻ പഞ്ചസാര പാനിയിൽ മുക്കിയെടുത്താണ് വിളമ്പുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:jalebi Chinese food sweets Dessert Foods 
News Summary - Jalebi's twin brother is in China named Tang Huan
Next Story