Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightഭക്ഷ്യസുരക്ഷയിൽ കർശന...

ഭക്ഷ്യസുരക്ഷയിൽ കർശന നടപടിയുമായി കർണാടക സർക്കാർ; 1,240 കിലോ അനധികൃത എണ്ണ പിടികൂടി

text_fields
bookmark_border
ഭക്ഷ്യസുരക്ഷയിൽ കർശന നടപടിയുമായി കർണാടക സർക്കാർ; 1,240 കിലോ അനധികൃത എണ്ണ പിടികൂടി
cancel

ബെംഗളൂരു: ഉപഭോക്താക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കർശന നടപടികളുമായി കർണാടക സർക്കാർ മുന്നോട്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബോളാസ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് അനധികൃതമായി വിപണനം ചെയ്യാൻ വെച്ച 1,240 കിലോ ഭക്ഷ്യഎണ്ണ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൃത്രിമ ലേബലുകൾ ഒട്ടിച്ചും തെറ്റായ വിവരങ്ങൾ നൽകിയും ഉപഭോക്താക്കളെ കബളിപ്പിക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി.

ചിത്രദുർഗ ജില്ലയിലെ ചല്ലക്കെരെയിൽ നിന്നും കുറഞ്ഞ വിലയിൽ ശേഖരിച്ച അസംസ്‌കൃത എണ്ണയാണ് ഈ സ്ഥാപനത്തിൽ എത്തിച്ചത്. എന്നാൽ ഇത് യാതൊരുവിധ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കാതെ വൻവില ഈടാക്കുന്ന 'കോൾഡ് പ്രെസ്ഡ്' എണ്ണയായി മാറ്റിയെടുത്ത് വിപണിയിൽ വിൽപനക്കുവെക്കുകയായിരുന്നു. ഇത് ഗുരുതരമായ ലേബലിങ് ലംഘനവും ഉപഭോക്താക്കളെ വഞ്ചിക്കലാണെന്നും അധികൃതർ വ്യക്തമാക്കി.

നവംബർ 17-ന് ബെകമ്പാടി വ്യാവസായിക മേഖലയിലെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ എണ്ണ പിടിച്ചെടുത്തത്. ഇതിൽ 10 കിലോ വീതമുള്ള 11 ബോക്സ് നിലക്കടല എണ്ണ, 35 ലിറ്റർ വീതമുള്ള 30 ടിൻ നിലക്കടല എണ്ണ, 20 കിലോ വീതമുള്ള 4 ബോക്സ് വെളിച്ചെണ്ണ എന്നിവ ഉൾപ്പെടുന്നു. ഇത്തരം മായക്കലർക്കും തെറ്റായ ലേബലിംഗിനുമെതിരെ കർശന നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ ഔഷധ ഭരണ വിഭാഗം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Karnataka Food Safety cooking oil 
News Summary - Karnataka government takes strict action on food safety
Next Story