ഹൃദയത്തിനും തലച്ചോറിനും ഇനി ഡോക്ടർ ബിയുടെ ഒമേഗ സാമ്പാർപൊടി
text_fieldsമലപ്പുറം: 20 വർഷത്തിലധികം ഫിസിഷ്യനായി സേവനം ചെയ്തുവരുന്ന ഡോ. പി.എ. കബീറിന്റെ നേതൃത്വത്തിൽ ഡോക്ടർ ബി ഫുഡ് പ്രോഡക്റ്റ്സ് വികസിപ്പിച്ചെടുത്ത ‘ഒമേഗ’ സാമ്പാർപൊടി സസ്യാഹാരികൾക്ക് സാധാരണയായി ലഭിക്കാതെ പോകുന്ന ഒമേഗ-3, ഒമേഗ-6 എസൻഷ്യൽ ഫാറ്റി ആസിഡുകളുടെ സമൃദ്ധ സ്രോതസ്സാണ്. സാധാരണ മത്സ്യം കഴിക്കുന്നവർക്കോ മീൻ ഓയിൽ ക്യാപ്സൂൾ ഉപയോഗിക്കുന്നവർക്കോ മാത്രം ലഭിക്കാറുള്ള ഈ അവശ്യ പോഷകങ്ങൾ, ഇപ്പോൾ മലയാളിയുടെ സ്വന്തം സാമ്പാർപൊടിയിലൂടെയാണ് എത്തുന്നതെന്നാണ് വലിയ പ്രത്യേകത.
പെറുവിൽ മാത്രം കൃഷി ചെയ്യപ്പെടുന്ന വിലകൂടിയ സച്ചാ ഇഞ്ചി വിത്തും ധാരാളം ആൽഫ ലിനോലെനിക് ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡും ചേർത്താണ് ഈ സാമ്പാർപൊടി തയാറാക്കുന്നത്. കൂടാതെ, ഡോക്ടർ ബീയുടെ സ്വന്തം ഫാമിൽ ഓർഗാനിക് രീതിയിൽ കൃഷി ചെയ്ത് സംസ്കരിച്ച വിത്തുകളാണ് ഉപയോഗിക്കുന്നത് എന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണകരമാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഓർമ ശക്തിപ്പെടുത്താനും പഠന ശേഷി വർധിപ്പിക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും ചർമത്തിന്റെയും പേശികളുടെയും ആരോഗ്യം സംരക്ഷണത്തിനും ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. അതിനാൽ, ‘ഒമേഗ’ സാമ്പാർപൊടി ആരോഗ്യഗുണങ്ങളിൽ സമ്പുഷ്ടമായ ഇരട്ട സംരക്ഷകൻ എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്.
പ്രത്യേകിച്ച്, സാമ്പാറിന്റെ പരമ്പരാഗത രുചിയിൽ യാതൊരു വ്യത്യാസവും വരാത്തതിനാൽ ഉപഭോക്താക്കൾക്ക് അത് എളുപ്പം സ്വീകരിക്കാനാകും. പ്രമുഖ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ എല്ലായിടത്തും സാധാരണ സാമ്പാർപൊടിയുടെ അതേ വിലക്ക് ലഭ്യമാകുന്ന ഒമേഗ സാമ്പാർപൊടി, മലയാളികളുടെ ഭക്ഷണത്തിലും ആരോഗ്യമേഖലയിലും പുതുവഴിത്തിരിവാകുകയാണ്.