അന്നമ്മ ചേടത്തി സ്പെഷ്യൽ ബീഫ് ഫ്രൈ
text_fieldsകേരളത്തിലെ ഏറ്റവും പ്രായം ചെന്ന യൂട്യൂബർ അന്നമ്മ പുളിവേലിലിന്‍റെ (അന്നമ്മ ചേടത്തി സ്പെഷൽ) സ്പെഷ്യൽ വിഭവമായ ബീഫ് ഫ്രൈയുടെ ചേരുവകളും പാകം ചെയ്യേണ്ടവിധവും താഴെ വിവരിക്കുന്നു
ചേരുവകൾ:
- പോത്തിറച്ചി- 1 കിലോ
- സവാള- 2 എണ്ണം
- ഇഞ്ചി- 10 ഗ്രാം
- വെളുത്തുള്ളി- 10 ഗ്രാം
- പച്ചമുളക്- 4 എണ്ണം
- തേങ്ങ കൊത്തിയത്- അര കപ്പ്
- വെളിച്ചെണ്ണ- 3 സ്പൂൺ
- മല്ലിപ്പൊടി- 2 സ്പൂൺ
- മുളകുപൊടി- 1 സ്പൂൺ
- കശ്മീരി മുളകുപൊടി- 2 സ്പൂൺ
- ഗരംമസാല- 2 സ്പൂൺ
- കുരുമുളകുപൊടി- 2 സ്പൂൺ
- മഞ്ഞൾപ്പൊടി- അര സ്പൂൺ
- ഉപ്പ്, കറിവേപ്പില- പാകത്തിന്
പാകം ചെയ്യേണ്ടവിധം:
ഇറച്ചി കഴുകി വാരി മഞ്ഞൾപ്പൊടിയും അൽപം മുളകുപൊടിയും ഉപ്പും ചേർത്ത് മുക്കാൽ ഭാഗം വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം പച്ചമുളകും പകുതി സവാളയും ചേർത്ത് വഴറ്റുക.
ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചി, മല്ലിപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി വരട്ടിയെടുക്കുക. കൊത്തിവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ വരട്ടി മസാലകൾ ഉണങ്ങുന്നതുവരെ വരട്ടിയെടുക്കുക.
ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് ഇളക്കുക. വാങ്ങുന്നതിനുമുമ്പ് മാറ്റിവെച്ചിരിക്കുന്ന സവാളയും ചേർത്ത് ഇളക്കി ഉപയോഗിക്കുക.