Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2025 8:54 AM GMT Updated On
date_range 2025-11-23T21:41:42+05:30ആപ്പിൾ ബ്രോക്കോളി; ഒരു ഹെൽത്തി സാലഡ്
text_fieldsListen to this Article
ആവശ്യമായ ചേരുവകൾ
- ആപ്പിൾ - 1 കപ്പ് (അരിഞ്ഞത്)
- ബ്രോക്കോളി - 2 കപ്പ് (അരിഞ്ഞത്)
- കാരറ്റ് - ½ കപ്പ് (നേർത്ത സ്ട്രിപ്പുകളായി അരിഞ്ഞത്)
- വാൽനട്ട് - ½ കപ്പ് (അരിഞ്ഞത്)
- ഉണങ്ങിയ ക്രാൻബെറി - ¼ കപ്പ്
സാലഡ് ഡ്രസ്സിങ്
- മയോണൈസ് - 3 ടേബിൾസ്പൂൺ
- തൈര് - 2 ടേബിൾസ്പൂൺ
- നാരങ്ങാനീര് - 2 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- പഞ്ചസാര - ഒരു നുള്ള്
- ഉപ്പ് - ആവശ്യത്തിന്
ഇവ ഒരു പാത്രത്തിൽ ചേർത്ത് നന്നായി യോജിപ്പിച്ച് വെക്കുക
തയാറാക്കുന്ന വിധം
- വൃത്തിയാക്കിയ ബ്രോക്കോളി ഏകദേശം 10 മിനിറ്റ് ആവിയിൽ വേവിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക.
- ബ്രോക്കോളിയുമായി ആപ്പിൾ, കാരറ്റ്, വാൽനട്ട്, ഉണങ്ങിയ ക്രാൻബെറി എന്നിവ ചേർത്ത് യോജിപ്പിക്കുക.
- ഇതിലേക്ക് സാലഡ് ഡ്രസ്സിങ് ചേർത്ത് യോജിപ്പിച്ച് വിളമ്പുക.
Next Story


