Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_right'അറേബ്യൻ മുത്തബ്ബഖ്'...

'അറേബ്യൻ മുത്തബ്ബഖ്' ഇനി വീട്ടിൽ തയാറാക്കാം...

text_fields
bookmark_border
അറേബ്യൻ മുത്തബ്ബഖ് ഇനി വീട്ടിൽ തയാറാക്കാം...
cancel

അറബ് രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഒരു പ്രശസ്ത സ്ട്രീറ്റ് ഫുഡാണ് മുത്തബ്ബഖ്. നേർത്ത മാവിനുള്ളിൽ മസാല ചേർത്ത ഇറച്ചിയും മുട്ടയും സവാളയും നിറച്ച് ചതുരാകൃതിയിൽ മടക്കി ചട്ടിയിൽ മൊരിച്ചെടുക്കുന്ന വിഭവമാണിത്. പുറംഭാഗം ക്രിസ്പിയും അകത്ത് നല്ല മസാല രുചിയുമുള്ള മുത്തബ്ബഖ് വൈകുന്നേരത്തെ ചായക്കൊപ്പവും അത്താഴത്തിനും ഒരുപോലെ അനുയോജ്യമാണ്.

ആവശ്യമായ ചേരുവകൾ

* മൈദ – 2 കപ്പ്

* ഉപ്പ് – ½ ടീസ്പൂൺ

* പഞ്ചസാര – ½ ടീസ്പൂൺ

* എണ്ണ – 2 ടേബിൾ സ്പൂൺ

* വെള്ളം – ആവശ്യത്തിന്

* എണ്ണ

ഫില്ലിങ് തയ്യാറാക്കാൻ

* ബീഫ് അല്ലെങ്കിൽ ചിക്കൻ പൊടിച്ചത് – 250 ഗ്രാം

* സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

* പച്ചമുളക് – 2 എണ്ണം

* തക്കാളി – 1 എണ്ണം

* മല്ലിയില – ¼ കപ്പ്

* മുട്ട – 2 എണ്ണം

* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

* കുരുമുളകുപൊടി – ½ ടീസ്പൂൺ

* മല്ലിപ്പൊടി – ½ ടീസ്പൂൺ

* ജീരകപ്പൊടി – ½ ടീസ്പൂൺ

* ഗരം മസാല – ¼ ടീസ്പൂൺ

* ഉപ്പ് – ആവശ്യത്തിന്

* എണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് മൃദുവായ മാവ് കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കി എണ്ണ പുരട്ടി കുറഞ്ഞത് 1–2 മണിക്കൂർ മൂടിവെക്കുക.

ഫില്ലിങ് തയാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർക്കുക. ശേഷം പൊടിച്ച ബീഫ് അല്ലെങ്കിൽ ചിക്കൻ ചേർത്ത് നന്നായി വേവിക്കുക. തക്കാളി, മല്ലിപ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവയും ചേർക്കുക. വെള്ളം വറ്റി മസാല നന്നായി യോജിച്ചാൽ തീ ഓഫ് ചെയ്യുക. തണുത്തശേഷം മല്ലിയില ചേർക്കുക.

ഇനി നേരത്തേ കുഴച്ചു വെച്ച മാവ് എടുത്ത് എണ്ണ പുരട്ടിയ പ്രതലത്തിൽ വളരെ നേർത്തതായി പരത്തുക. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് അടിക്കുക. അതിലേക്ക് തയാറാക്കിയ ഇറച്ചി മസാല ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം പരത്തിയ മാവിന്റെ നടുവിൽ വെക്കുക. മാവിന്റെ നാലു വശങ്ങളും ഉള്ളിലേക്ക് മടക്കി ചതുരാകൃതിയിലാക്കുക.

ഒരു പരന്ന പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കുക. തയാറാക്കിയ മുത്തബ്ബഖ് അതിലേക്ക് വെക്കുക. ചെറിയ തീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. ഉള്ളിലെ മുട്ടയും ഇറച്ചിയും പൂർണമായി വെന്തുവെന്ന് ഉറപ്പാക്കുക. ചൂടോടെ ചതുരക്കഷണങ്ങളാക്കി മുറിച്ച് വിളമ്പുക

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:arabian food chicken Food Recipe Evening snacks arabic dish 
News Summary - Arabian Mutabbaq recipe
Next Story