റോയൽ ആവാദി ചിക്കൻ കറി
text_fieldsനവാബി മുഗൾ രാജവംശങ്ങളിൽ നിന്നുള്ള വിഭവങ്ങളെ ആണ് ആവാദി വിഭവങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. വെറൈറ്റി ഇഷ്ടപ്പെടുന്നവർക്കു ഇതൊരു അടിപൊളി ഐറ്റം ആണ്.
ചേരുവകൾ
- ചിക്കൻ കഷ്ണങ്ങൾ -1 കിലോ
- തൈര്-മുക്കാൽ കപ്പ്
- തക്കാളി പേസ്റ്റ്-കാൽ കപ്പ്
- വറുത്ത സവാള പേസ്റ്റാക്കിയത്-മുക്കാൽ കപ്പ്
- മല്ലിപ്പൊടി-1 ടേബിൾ സ്പൂൺ
- ജീരകപ്പൊടി-1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി-ഒരു നുള്ള്
- മുളകുപൊടി-ഒന്നര ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി-അര ടീസ്പൂൺ
- ജാതിയ്ക്കാപ്പൊടി-1 ടീസ്പൂൺ
- ഗരം മസാല പൗഡർ-1 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിൾ സ്പൂൺ
- പച്ചമുളക്-3
- കറുവാപ്പട്ട-ഒരു കഷ്ണം
- ഏലയ്ക്ക-2
- ഗ്രാമ്പൂ-3
- കശുവണ്ടിപ്പരിപ്പ്-6
- മെലൺ സീഡ്-1 ടേബിൾ സ്പൂൺ
- തേങ്ങാപ്പാൽ-അര കപ്പ്
- നെയ്യ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം പച്ചമുളക് അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി അതിൽ ചിക്കൻ പുരട്ടി അര മണിക്കൂർ വയ്ക്കണം. കശുവണ്ടിപ്പരിപ്പ്, മെലൺ സീഡ് എന്നിവ ചേർത്തരച്ച് കട്ടിയുള്ള പേസ്റ്റാക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ചു ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയവയിട്ട് വഴറ്റുക. ഇതിലേയ്ക്കു ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കുക. ശേഷം മുളകുപൊടി, തക്കാളി അരച്ചത് എന്നിവ ചേർത്തിളക്കിക്കൊടുക്കാം. പിന്നീട് സവാള അരച്ചത് ചേർത്തിളക്കിക്കൊടുക്കാം.
അതിലേയ്ക്ക് കശുവണ്ടിപ്പരിപ്പ്, മെലൺ സീഡ് അരച്ചത്, ജാതിയ്ക്കാപ്പൊടി, ഗരം മസാല പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം.ഇതെല്ലാം ചേർത്തശേഷം നന്നായി ഇളക്കിയിട്ട് കുറച്ചുസമയം വേവിയ്ക്കാം. പിന്നീട് ഇതിലേയ്ക്ക് തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം. കറി നന്നായി വെന്തു കുറുകുമ്പോൾ തീയണയ്ക്കാം.