Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2026 7:07 AM GMT Updated On
date_range 12 March 2026 7:07 AM GMTഏത്തപ്പഴം സ്വീറ്റ്കട്ട്ലേറ്റ്
text_fieldsപ്രധാന ചേരുവകൾ
ഏത്തപ്പഴം- 3 എണ്ണം നന്നായി പഴുത്തത്
നെയ്യ്- 3 ടീ സ്പൂൺ
ഏലയ്ക്ക- 1-4 സ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
ഗോതമ്പ് പൊടി- ഒരു കപ്പ്
മുട്ട- മൈദ- 1 എണ്ണം- കുറച്ച്
തേങ്ങ ചുരണ്ടിയത്- 6 സ്പൂൺ
റസ്ക് പൊടി- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചൂടായ പാനിൽ നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ ഏത്തപ്പഴം നന്നായി വഴറ്റിയെടുക്കുക. അതിൽ ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചിരകിയ തേങ്ങയും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് വഴറ്റുക. ഇതിലേക്ക് നെയ്യും ഗോതമ്പ് പൊടിയും ചേർത്ത് 5 മിനിറ്റ് നന്നായി വഴറ്റിയെടുക്കുക. ഇതിനെ ചെറിയ ഉരുളകളാക്കി മുട്ട, മൈദ, റസ്ക് പൊടി എന്നിവയിൽ മുക്കി തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക.
Next Story


