Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2024 4:19 AM GMT Updated On
date_range 2024-09-10T20:01:49+05:30ബീഫ് റോസ് പഫ്
text_fieldsചേരുവകൾ
- ബീഫ് -250 ഗ്രാം
- ചുവന്നുള്ളി -10
- പച്ചമുളക് -3
- മഞ്ഞൾ -1/4 ടി സ്പൂൺ
- മുളകുപൊടി -1/2 ടി സ്പൂൺ
- വെളുത്തുള്ളി, ഇഞ്ചി ചതച്ചത് -1/4 ടി സ്പൂൺ
- പഫ് ഷീറ്റ് -6
- വെളിച്ചെണ്ണ -2 ടി സ്പൂൺ
- ഉപ്പ്, കുരുമുളക് - ആവശ്യത്തിന്
- കറിവേപ്പില - 2 തണ്ട്
- മുട്ടയുടെ വെള്ള -1
തയാറാക്കുന്ന വിധം:
ബീഫ്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വേവിച്ചു വെക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ വേവിച്ചു വെച്ച ബീഫ് ഇട്ടു വറ്റിച്ചു റോസ്റ്റ് ചെയ്തെടുക്കുക. കറിവേപ്പില ചേർത്ത് വാങ്ങി വെക്കാം.
പഫ്സ് ഷീറ്റ് 4 സൈഡ് കട്ട് ചെയ്തു നടുക്ക് ബീഫ് മസാല വെച്ച് അരികു ചുറ്റി ഒട്ടിച്ചു റോസ് ഷേപ്പ് ആക്കി എടുക്കാം. എഗ്ഗ് വൈറ്റ് ബ്രഷ് ചെയ്ത് 180 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കാം.
Next Story


