Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബീഫ് സ്റ്റീക്ക്...

ബീഫ് സ്റ്റീക്ക് വീട്ടിൽ ഉണ്ടാക്കിയാലോ...

text_fields
bookmark_border
ബീഫ് സ്റ്റീക്ക് വീട്ടിൽ   ഉണ്ടാക്കിയാലോ...
cancel

ചേരുവകൾ:

ബീഫ് സ്റ്റീക്ക് (അണ്ടർകട്ട്)

- 500 ഗ്രാം

ഉപ്പ് - 1 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

ഒലീവ് ഓയിൽ - 2 ടേബിൾസ്പൂൺ

വെളുത്തുള്ളി - 3 അല്ലി

ബട്ടർ - 1 ടേബിൾസ്പൂൺ

റോസ്മേരി / ഓറിഗാനോ - കുറച്ച്

കുരുമുളക് സോസിന്

ബട്ടർ - 1 ടേബിൾസ്പൂൺ

സവാള - 1/2 ചെറുതായി അരിഞ്ഞത്

കുരുമുളക് - 1 ടീസ്പൂൺ

ഫ്രഷ് ക്രീം - 1/2 കപ്പ്

തയാറാക്കുന്ന വിധം

1. ബീഫ് നന്നായി കഴുകി തുടച്ച് ഉപ്പ്, കുരുമുളക്, ഓയിൽ തേച്ച് 20 മിനിറ്റ് മാരിനേറ്റ് ചെയ്യുക.

2. പാൻ നല്ല ചൂടാക്കി ഓയിൽ ഒഴിച്ച് ബീഫ് ഇടുക. ഒരു വശം 3-4 മിനിറ്റ് തൊടാതെ വെക്കുക, തിരിച്ചിട്ട് മറുവശവും 3 മിനിറ്റ് ഗ്രിൽ ചെയ്യുക.

3. തീ കുറച്ച് ബട്ടർ, വെളുത്തുള്ളി, റോസ്മേരി ഇട്ട് ബട്ടർ സ്പൂൺ കൊണ്ട് ബീഫിന്‍റെ മുകളിൽ ഒഴിച്ച് കൊടുക്കുക 1 മിനിറ്റ്.

4. ബീഫ് പ്ലേറ്റിലേക്ക് മാറ്റി 5 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക, എന്നിട്ട് മാത്രം മുറിക്കുക.

5. അതേ പാനിൽ ബട്ടർ ഇട്ട് സവാള, വെളുത്തുള്ളി വഴറ്റി ക്രീമും കുരുമുളകും ചേർത്ത് സോസ് ഉണ്ടാക്കുക.

മാഷ് പൊട്ടറ്റോയും സൊട്ടേഡ്‌ വെജിറ്റബിൾസ് വെച്ചും ചൂടോടെ വിളമ്പുക.

Show Full Article
TAGS:cooking recipe beef 
News Summary - Beef steak
Next Story