ബ്രഡ് ചീസി കുനാഫ
text_fieldsതീന്മേശയിലെ ട്രെൻഡുകളിലൊന്നാണ് കുനാഫ. നോമ്പുകാലത്തെ രാത്രികളിലും ആഘോഷവേളകളിലുമെല്ലാം വിളമ്പാവുന്ന മധുര വിഭവം. പെരുന്നാൾ ദിനത്തിൽ അതിഥികൾക്ക് സൽക്കരിക്കാവുന്ന രുചികരമായി കുനാഫയെ പരിചയപ്പെടാം.
ചേരുവകൾ
- ഷുഗർ സിറപ്പ്
- ബ്രഡ്
- സേമിയ
- ബട്ടർ
- മൈദ
- ചീസ് സ്ലൈസ്
- മോസറല്ല ചീസ്
- നട്സ് (ബദാം/ പിസ്ത)
തയാറാക്കുന്ന വിധം:
ഷുഗർ സിറപ്പ് തയാറാക്കിവെക്കുക. ശേഷം ബ്രഡ് സൈഡ് ഒഴിവാക്കി ചീസ് ഷീറ്റ്, മൊസറെല്ല ചീസ് എന്നിവ വെച്ച് മുകളില്‍ മറ്റൊരു ബ്രഡ് കൂടി വെച്ച് ചെറുതായി പ്രസ് ചെയ്ത് നാല് ഭാഗങ്ങൾ ആയി മുറിക്കുക. ശേഷം മൈദ മാവില്‍ മുക്കി പൊടിച്ച സേമിയയിൽ പൊതിഞ്ഞെടുക്കുക.
ശേഷം ബട്ടർ ചൂടായി വരുമ്പോള്‍ മീഡിയം ഫ്ലേമിൽ തിരിച്ചും മറിച്ചും ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ പാചകം ചെയ്യുക. പിന്നീട് പാത്രത്തിലിട്ട് മുകളില്‍ ഷുഗർ സിറപ്പ് ഒഴിച്ച് നട്സ് കൊണ്ട് അലങ്കരിച്ച് തയാറാക്കുക. രുചികരമായ കുനാഫ തയാർ.