Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2026 5:28 AM GMT Updated On
date_range 11 Sep 2026 5:28 AM GMTബ്രെഡ് രസ്മലായ്
text_fieldsആവശ്യമായ വസ്തുക്കൾ
- ബ്രെഡ് സ്ലൈസുകൾ - 7 – 8
- പാൽ - 1 ലിറ്റർ
- പഞ്ചസാര -അര കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
- ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
- കുങ്കുമപ്പൂവ് - ഒരു നുള്ള് (1 ടേബിൾസ്പൂൺ ചൂടുപാലിൽ കുതിർത്ത് വെക്കുക)
- പിസ്താ (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ബ്രെഡ് സ്ലൈസുകളുടെ അരികുകൾ മുറിച്ചു നീക്കുക. തുടർന്ന് കുക്കി കട്ടറിന്റെ സഹായത്തോടെ ബ്രെഡിൽ നിന്ന് ചെറിയ വൃത്താകൃതിയിലുള്ള കഷണങ്ങൾ മുറിച്ചെടുത്ത് മാറ്റിവെക്കുക.
- ഒരു പാത്രത്തിൽ പാൽ ചൂടാക്കി, അതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് 6–8 മിനിറ്റ് വരെ, പാൽ അല്പം കട്ടിയാകുന്നതുവരെ തിളപ്പിക്കുക.
- ഇതിലേക്ക് ഏലക്കാപ്പൊടിയും പാലിൽ കുതിർത്ത് വെച്ച കുങ്കുമപ്പൂവും ചേർത്ത് നന്നായി ഇളക്കുക. തീയിൽ നിന്ന് മാറ്റി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക.
- തയ്യാറാക്കിയ ബ്രെഡ് വൃത്തങ്ങൾ തണുപ്പിച്ച പാൽ മിശ്രിതത്തിൽ ചേർത്ത് 10 മിനിറ്റ് കൂടി തണുപ്പിക്കുക. ശേഷം മുകളിൽ ചെറുതായി അരിഞ്ഞ പിസ്താ വിതറി സേർവ് ചെയ്യുക.
Next Story


