Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2024 4:34 AM GMT Updated On
date_range 2024-12-21T12:25:18+05:30കാപ്പിച്ചാനോ പുഡിങ് കഴിക്കൂ, ചൂടേറിയ പകലുകൾ കൂളാക്കാം
text_fieldsചേരുവകൾ
- തണുത്ത പാൽ -അരക്കപ്പ്
- നെസ്കോഫി പൗഡർ-2 ടേബ്ൾ സ്പൂൺ
- പഞ്ചസാര പൊടിച്ചത് -ആവശ്യത്തിന്
- വിപ്പിങ് ക്രീം -ഒരു കപ്പ്
- കണ്ടൻസ്ഡ് മിൽക്ക്- അര കപ്പ്
- റസ്ക് -ഒരു പാക്കറ്റ്
- ഡ്രൈ ഫ്രൂട്ട്സ് -അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
തണുത്ത പാലും ഒരു ടേബ്ൾ സ്പൂൺ കോഫി പൗഡറും പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. വിപ്പിങ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ഒരു ടേബിൾസ്പൂൺ കോഫി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്തുവെക്കുക.
ഒരു പുഡിങ് ട്രേയിൽ ആദ്യം തയാറാക്കിവെച്ച പാൽ മിക്സിലേക്ക് റസ്ക് മുക്കി നിരത്തുക. ശേഷം തയാറാക്കിവെച്ച വിപ്പിങ് ക്രീം മിക്സ് കൂടി ഒഴിച്ചുകൊടുക്കുക. വീണ്ടും റസ്ക് കോഫി മുക്കി നിരത്തുക.
മുകളിൽ ബാക്കിയുള്ള ക്രീം മിക്സ് കൂടി ഒഴിച്ചുകൊടുക്കുക. ശേഷം ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് റഫ്രിജറേറ്ററിൽ വെച്ച് സെറ്റാക്കി തണുപ്പിച്ച് വിളമ്പാം.
Next Story