ചിക്കൻ നഗെറ്റ്സ് ലോഡഡ് ഫ്രൈസ്
text_fieldsആവശ്യമായ സാധനങ്ങൾ
- ചിക്കൻ നഗെറ്റ്സ്-10 എണ്ണം
- ഫ്രഞ്ച് ഫ്രൈസ്- ആവശ്യത്തിന്
- ചൂടായ എണ്ണയിൽ ചിക്കൻ നഗെറ്റ്സും, ഫ്രഞ്ച് ഫ്രൈസും വറുത്തെടുത്ത് മാറ്റിവെക്കുക. ചിക്കൻ നഗെറ്റ്സ് മുറിച്ചു കഷണങ്ങളാക്കുക.
- വൈറ്റ് സോസ് തയാറാക്കുന്നതിന്
- ബട്ടർ-1 ടീസ്പൂൺ
- മൈദ- ഒന്നര ടീസ്പൂൺ
- പാൽ-1 കപ്പ്
- സ്ലൈസ്ഡ് ചീസ്-2 എണ്ണം
- ഒറിഗാനോ-ഒന്നര ടീസ്പൂൺ
- ടൊമാറ്റോ സോസ്-ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചൂടായ പാനിൽ ബട്ടർ ചേർക്കുക. അതിലേക്ക് മൈദയിട്ട് ഒന്ന് റോസ്റ്റായി വരുമ്പോൾ പാൽ ചേർത്തിളക്കുക. അതിലേക്ക് സ്ലൈസ്ഡ് ചീസ് ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് ഉപ്പ് നോക്കി ചേർക്കുക. അവസാനം ഇതിലേക്ക് ഒറിഗാനയും ചേർത്തിളക്കി ഇറക്കി മാറ്റിവെക്കുക. തണുത്തതിനുശേഷം ഒരു പൈപ്പിൻ ബാഗിലേക്ക് മാറ്റി ഒഴിക്കുക.
സെറ്റ് ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തിൽ ആദ്യം ഫ്രഞ്ച് ഫ്രൈസ് നിരത്തുക. ഇതിന്റെ മുകളിൽ നഗെറ്റ്സും നിരത്തുക. ഇതിന്റെ മുകളിലേക്ക് തയാറാക്കി മാറ്റിവെച്ച വൈറ്റ് സോസും, ടൊമാറ്റോ സോസും ഒറിഗാനയും ചേർക്കുക. വീണ്ടും ഫ്രഞ്ച് ഫ്രൈസും നഗെറ്റ്സും നിരത്തി അതിന്റെ മുകളിൽ വൈറ്റ് സോസും, ടൊമാറ്റോ സോസും ഒറിഗാനയും ചേർത്ത് കഴിക്കാം.


