ചോക്ലറ്റ് മോക്ക മൂസ്
text_fieldsചോക്ലറ്റ് മോക്ക മൂസ്
ആവശ്യമായ സാധനങ്ങൾ
- വിപ്പിങ് ക്രീം - ½ കപ്പ് + ¼ കപ്പ് (തണുപ്പിച്ചത്)
- ഐസിങ് ഷുഗർ - 3 ടേബിൾസ്പൂൺ
- കുക്കിങ് ചോക്ലേറ്റ് - 150 ഗ്രാം (ഗ്രേറ്റ് ചെയ്തത്)
- വാനില എസ്സെൻസ് - ½ ടീസ്പൂൺ
- കണ്ടൻസ്ഡ് മിൽക്ക് - ¼ കപ്പ്
- ഇൻസ്റ്റന്റ് കോഫി പൗഡർ - 1 ടേബിൾസ്പൂൺ (1 ടേബിൾസ്പൂൺ ചൂടുള്ള പാലിൽ യോജിപ്പിക്കുക)
തയാറാക്കുന്ന വിധം
1. ആഴമുള്ള പാത്രത്തിൽ, വിപ്പിങ് ക്രീമും ഐസിങ് ഷുഗറും ബീറ്റർ ഉപയോഗിച്ച് ക്രീമിയാകുന്നതുവരെ അടിക്കുക.
2. മറ്റൊരു പാത്രത്തിൽ, കുക്കിങ് ചോക്ലറ്റും ¼ കപ്പ് വിപ്പിങ് ക്രീമും മൈക്രോവേവിൽ ഏകദേശം 45 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ചൂടാക്കുക (ആവശ്യമെങ്കിൽ കുറച്ച് സെക്കൻഡ് കൂടി ചൂടാക്കുക). ചോക്ലറ്റ് പൂർണമായും ഉരുകുന്നതുവരെ നന്നായി യോജിപ്പിക്കുക. ശേഷം ചൂടാറാൻ 5 മിനിറ്റ് വെക്കുക.
3. ഈ ഉരുക്കിയ ചോക്ലറ്റിന്റെ 3/4 ഭാഗം (ടോപ്പിങ് ചെയ്യാൻ ബാക്കിയുള്ള ചോക്ലറ്റ് കരുതി വെക്കുക), വാനില, കണ്ടൻസ്ഡ് മിൽക്ക്, പാലിൽ കലർത്തിയ കോഫി എന്നിവ വിപ്പ് ചെയ്ത ക്രീമിലേക്ക് ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
4. ഇത് ഒരു ഐസിങ് ബാഗിലേക്ക് മാറ്റി, 6 - 8 ഷോട്ട് ഗ്ലാസുകളിൽ നിറച്ച്, മാറ്റിവെച്ച ചോക്ലറ്റ് സോസ് മുകളിൽ ഒഴിക്കുക. ഇഷ്ടാനുസരണം അലങ്കരിച്ച് ഏകദേശം രണ്ട് മണിക്കൂർ തണുപ്പിച്ച് സേർവ് ചെയ്യുക.


