Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചോക്ലേറ്റ് മൂസ്

ചോക്ലേറ്റ് മൂസ്

text_fields
bookmark_border
ചോക്ലേറ്റ് മൂസ്
cancel

ആവശ്യമായ വസ്തുക്കൾ

1. വിപ്പിംഗ് ക്രീം – 1 കാൽ കപ്പ് (തണുപ്പിച്ചത്)

2. കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

3. വാനില എസൻസ് – അര ടീസ്പൂൺ

4. കുക്കിങ് മിൽക്ക് ചോക്ലേറ്റ് – 1 കപ്പ് (ചെറുതായി മുറിച്ചത്)

5. ഫ്രഷ് ക്രീം – അര കപ്പ്

തയാറാക്കുന്ന വിധം

1. തണുപ്പിച്ച ഒരു ബൗളിൽ വിപ്പിങ് ക്രീം ഒഴിച്ച് നല്ല കട്ടിയും പതയും വരുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിക്കുക.

2. മറ്റൊരു ബൗളിൽ ചുരണ്ടിയ ചോക്ലേറ്റും ഫ്രഷ് ക്രീമും ചേർത്ത് മൈക്രോവേവ് ഓവനിൽ ഏകദേശം ഒരു മിനിറ്റ് ചൂടാക്കുക. പുറത്തെടുത്ത് ചോക്ലേറ്റ് പൂർണ്ണമായും ഉരുകുന്നതുവരെ നന്നായി ഇളക്കുക. ആവശ്യമെങ്കിൽ കുറച്ച് സെക്കൻഡുകൾ കൂടി മൈക്രോവേവിൽ ചൂടാക്കാം. തുടർന്ന് കുറച്ച് സമയം മാറ്റിവെച്ച് ചൂടാറാൻ അനുവദിക്കുക.

3. തയ്യാറാക്കിയ ചോക്ലേറ്റ് മിശ്രിതം വിപ്പ് ചെയ്ത ക്രീമിലേക്ക് പതുക്കെ ചേർത്ത് നന്നായി യോജിപ്പിക്കുക. വിളമ്പുമ്പോൾ മുകളിൽ ചേർക്കാനായി കുറച്ച് വിപ്പ് ചെയ്ത ക്രീം നേരത്തേ മാറ്റിവെക്കണം.

4. തയ്യാറാക്കിയ ചോക്ലേറ്റ് മൂസ് ഒരു ഐസിംഗ് ബാഗിലേക്ക് മാറ്റി 6–8 ചെറിയ സെർവിംഗ് ബൗളുകളിലോ ഷോട്ട് ഗ്ലാസുകളിലോ നിറക്കുക.

5. മുകളിൽ മാറ്റിവെച്ച വിപ്പിംഗ് ക്രീം ചേർത്ത ശേഷം മൂടിവെച്ച് ഏകദേശം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിക്കുക. അവസാനം ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ച് സേർവ് ചെയ്യുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Chocolate Dessert recipe cooking sweet 
News Summary - Chocolate mousse
Next Story