Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ക്ക​ന​ട്ട് ബ​നാ​ന...

കോ​ക്ക​ന​ട്ട് ബ​നാ​ന കേ​ക്ക്

text_fields
bookmark_border
Coconut Banana Cake
cancel
camera_alt

കോ​ക്ക​ന​ട്ട് ബ​നാ​ന കേ​ക്ക്

Listen to this Article

ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ

  • മൈ​ദ - ഒന്നര ക​പ്പ്
  • ബേ​ക്കി​ങ് പൗ​ഡ​ർ - അര ടീ​സ്പൂ​ൺ
  • ബേ​ക്കി​ങ് സോ​ഡ - അര ടീ​സ്പൂ​ൺ
  • ഉ​പ്പ് - കാൽ ടീ​സ്പൂ​ൺ
  • മു​ട്ട - 3 എണ്ണം
  • പ​ഞ്ച​സാ​ര - ഒരു ക​പ്പ്
  • വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ - കാൽ ക​പ്പ്
  • വാ​നി​ല എ​സ്സെ​ൻ​സ് - ഒരു ടീ​സ്പൂ​ൺ
  • റോ​ബ​സ്റ്റ പ​ഴം - 2 (പ​ഴു​ത്ത​ത്)
  • ചി​ര​കി​യ തേ​ങ്ങ - മുക്കാൽ ക​പ്പ് + 2 ടേ​ബി​ൾ​സ്പൂ​ൺ
  • ബ​ദാം (അ​രി​ഞ്ഞ​ത്) - 2 ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

1. ഓ​വ​ൻ 190 ഡി​ഗ്രി​യി​ൽ ചൂ​ടാ​ക്കു​ക. ഒ​രു വൃ​ത്താ​കൃ​തി​യി​ലു​ള്ള കേ​ക്ക് ടി​ന്നി​ൽ വെ​ണ്ണ പു​ര​ട്ടി ബേ​ക്കി​ങ് പേ​പ്പ​ർ കൊ​ണ്ടു ലൈ​ൻ ചെ​യ്യു​ക.

2. ഒ​രു ബൗ​ളി​ൽ മൈ​ദ, ബേ​ക്കി​ങ് പൗ​ഡ​ർ, ബേ​ക്കി​ങ് സോ​ഡ, ഉ​പ്പ് എ​ന്നി​വ ഒ​രു​മി​ച്ച് ചേ​ർ​ത്ത് ത​യാ​റാ​ക്കി വെ​ക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ, മു​ട്ട, പ​ഞ്ച​സാ​ര, എ​ണ്ണ, വാ​നി​ല എ​സ്സെ​ൻ​സ് എ​ന്നി​വ ന​ന്നാ​യി ചേ​രു​ന്ന​തു​വ​രെ അ​ടി​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​ട​ച്ചെ​ടു​ത്ത വാ​ഴ​പ്പ​ഴം ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.

3. ഇ​തി​ലേ​ക്ക് മുക്കാൽ ക​പ്പ് ചി​ര​കി​യ തേ​ങ്ങ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക് ത​യാ​റാ​ക്കി​യ മൈ​ദ മി​ശ്രി​തം സാ​വ​ധാ​നം ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഈ ​മി​ശ്രി​തം കേ​ക്ക് ടി​ന്നി​ലേ​ക്ക് ഒ​ഴി​ച്ച് തു​ല്യ​മാ​യി പ​ര​ത്തു​ക. മു​ക​ളി​ൽ ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ ചി​ര​കി​യ തേ​ങ്ങ​യും അ​രി​ഞ്ഞ ബ​ദാ​മും വി​ത​റി പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ ഒ​രു മ​ണി​ക്കൂ​ർ ബേ​ക്ക് ചെ​യ്യു​ക. ബേ​ക്ക് ചെ​യ്യു​മ്പോ​ൾ 40 മി​നി​റ്റി​നു ശേ​ഷം കേ​ക്ക് ടി​ൻ അ​ലൂ​മി​നി​യം ഫോ​യി​ൽ കൊ​ണ്ട് മൂ​ടി, വേ​വു​ന്ന​ത് വ​രെ ബേ​ക്ക് ചെ​യ്യു​ക.

4. ഇ​ത് ഓ​വ​നി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത്, 10 മി​നി​റ്റി​ന് ശേ​ഷം കേ​ക്ക് ഒ​രു വ​യ​ർ റാ​ക്കി​ലേ​ക്ക് മാ​റ്റി പൂ​ർ​ണ​മാ​യും ചൂ​ടാ​റാ​ൻ വെ​ക്കു​ക. ശേ​ഷം സേ​ർ​വ് ചെ​യ്യു​ക.

Show Full Article
TAGS:coconuts banana cake Foods recipe Gulf News 
News Summary - Coconut Banana Cake
Next Story