Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചക്ക ഐസ്ക്രീം

ചക്ക ഐസ്ക്രീം

text_fields
bookmark_border
ചക്ക ഐസ്ക്രീം
cancel

ചേരുവകൾ

പഴുത്ത ചക്ക ചുള- 1 കപ്പ്, കുരു കളഞ്ഞത്

ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം -1 കപ്പ്, തണുത്തത്

കണ്ടൻസ്ഡ് മിൽക്ക്- 1/2 കപ്പ്

പാൽ- 1/4 കപ്പ്, തണുത്തത്

വാനില എസ്സെൻസ്- 1/2 സ്പൂൺ

അണ്ടിപരിപ്പ്- അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം

ചക്ക ചുളയും പാലും കൂടി ഗ്രൈൻഡറിൽ നന്നായി അരച്ചെടുക്കുക. കട്ടകൾ ഇല്ലാതെ സ്മൂത്ത് ആയിരിക്കണം.തണുത്ത ഫ്രഷ് ക്രീം ഒരു പാത്രത്തിൽ എടുത്ത് ബിറ്റർ കൊണ്ട് 2-3 മിനിറ്റ് നന്നായി അടിക്കുക. പീക് വരണം.അടിച്ച ക്രീമിലേക്ക് ചക്ക അരപ്പ്, കണ്ടൻസ്ഡ് മിൽക്ക്, വാനില എസ്സെൻസ് എന്നിവ ചേർക്കുക.

പതിയെ മുകളിൽ നിന്ന് താഴേക്ക് ഫോൾഡ് ചെയ്ത് യോജിപ്പിക്കുക. വായു പോകാതെ നോക്കണം.ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക. മുകളിൽ അണ്ടിപരിപ്പ് തൂവാം.

ഫ്രീസറിൽ 6-8 മണിക്കൂർ വെക്കുക. നല്ല തണുത്ത് സെറ്റ് ആകട്ടെ.അടിപൊളി ഐസ് ക്രീം റെഡി .2 മണിക്കൂർ കൂടുമ്പോൾ ഒന്ന് ഇളക്കി കൊടുക്കണം 6 മണിക്കൂറിന് ശേഷം പുറത്തെടുത്ത് scoop ചെയ്ത് കഴിക്കാം.

Show Full Article
TAGS:recipe jackfruit Ice cream 
News Summary - cooking recipe
Next Story