Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രിസ്പി കാരറ്റ്...

ക്രിസ്പി കാരറ്റ് ഫ്രൈസ്

text_fields
bookmark_border
ക്രിസ്പി കാരറ്റ് ഫ്രൈസ്
cancel

ഉരുളക്കിഴങ്ങ് ഫ്രൈസിന് പകരം പരീക്ഷിക്കാവുന്ന രുചികരവും വ്യത്യസ്തവുമായ ഒരു സ്നാക്കാണ് ക്യാരറ്റ് ഫ്രൈസ്. പുറംഭാഗം ക്രിസ്പിയും അകത്ത് മൃദുവുമായ ഈ വിഭവം മയോണൈസ്, ഗാർലിക് ഡിപ്പ് എന്നിവക്കൊപ്പം വിളമ്പാം.

ആവശ്യമായ ചേരുവകൾ

* ക്യാരറ്റ് – 4 എണ്ണം

* കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ

* അരിപൊടി – 1 ടേബിൾ സ്പൂൺ

* മുളകുപൊടി – ½ ടീസ്പൂൺ

* കുരുമുളകുപൊടി – ½ ടീസ്പൂൺ

* ഗാർലിക് പൗഡർ – ½ ടീസ്പൂൺ

* ഒറിഗാനോ – ½ ടീസ്പൂൺ

* ഉപ്പ് – ആവശ്യത്തിന്

* ഒലിവ് ഓയിൽ / സാധാരണ എണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ക്യാരറ്റിന്റെ തൊലി കളഞ്ഞ് കഴുകി ഫ്രഞ്ച് ഫ്രൈസിന്റെ ആകൃതിയിൽ നീളത്തിൽ മുറിച്ചെടുക്കുക. അധികം കട്ടിയാകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു പാത്രത്തിൽ ക്യാരറ്റ് കഷ്ണങ്ങൾ എടുത്ത് കോൺഫ്ലോർ, അരിപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗാർലിക് പൗഡർ, ഒറിഗാനോ, ഉപ്പ് എന്നിവ ചേർക്കുക. ശേഷം എണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക.

ഇത് പല രീതിയിൽ പൊരിച്ചെടുക്കാം. എയർ ഫ്രയറിൽ 190°C-ൽ 12–16 മിനിറ്റ് വേവിക്കുക. പകുതി സമയം കഴിഞ്ഞ് ഒന്ന് ഇളക്കുക. ഓവറിലാണെങ്കിൽ: 200°C-ൽ 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ഇടക്ക് മറിച്ചിടുക. എണ്ണയിൽ വറുക്കാൻ മീഡിയം ചൂടിൽ എണ്ണയിൽ ചെറിയ ബാച്ചുകളായി വറുത്തെടുക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Healthy Snacks vegetable recipe Foods 
News Summary - Crispy Carrot Fries
Next Story