Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്റ്റാർട്ടറായും മെയിൻ...

സ്റ്റാർട്ടറായും മെയിൻ കോഴ്സായും ക്രഞ്ചി ചിക്കൻ ഫ്രൈ

text_fields
bookmark_border
Crunchy Chicken Fries
cancel
camera_alt

ക്രഞ്ചി ചിക്കൻ ഫ്രൈ 

Listen to this Article

സ്റ്റാർട്ടർ ആയും മെയിൻ കോഴ്സ് ആയും കഴിക്കാൻ പറ്റിയ ചിക്കന്റെ അടിപൊളി ഐറ്റമാണ്​ ക്രഞ്ചി ചിക്കൻ ഫ്രൈ. ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.

ചേരുവകൾ:

● ചിക്കൻ കാലുകൾ - 1/2 കിലോ

● നാരങ്ങാനീര് - 1 ടേബിൾസ്പൂൺ

● എണ്ണ - വറുക്കാൻ ആവശ്യത്തിന്

● കാശ്മീരി മുളകുപൊടി - 1.5 മുതൽ ● 2 ടേബിൾസ്പൂൺ വരെ (നിങ്ങളുടെ എരിവ് അനുസരിച്ച് മാറ്റാം)

● മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

● മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ

● കുരുമുളക് പൊടി - 1 ടീസ്പൂൺ

● ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ

● ഗരം മസാലപ്പൊടി- 1/2 മുതൽ 1 ടീസ്പൂൺ

● ചിക്കൻ മസാലപ്പൊടി- 1 ടേബിൾസ്പൂൺ

● ഉപ്പ് - രുചിക്ക് ആവശ്യത്തിന്ന്

● ബ്രഡ് ക്രംസ്‌-2 കപ്പ്

● മുട്ട വെള്ള -2 എണ്ണം

തയാറാക്കുന്ന വിധം:

ചിക്കൻ കഴുകുക. കഷണങ്ങൾ 1 ടേബിൾസ്പൂൺ നാരങ്ങാനീരിൽ ചേർത്ത് ഏകദേശം 5 മിനിറ്റ് വെള്ളത്തിൽ മുക്കിവെക്കുക. കഴുകി വെള്ളം വറ്റിച്ച് മാറ്റി വെക്കുക. മസാല ഉള്ളിലേക്ക് കടക്കുന്നതിനായി ഓരോ ചിക്കൻ കാലും 2 അല്ലെങ്കിൽ 3 കട്ടുകൾ(വരയൽ) ഉണ്ടാക്കുക.

മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഉപയോഗിച്ച് ഒരു മാരിനേഷൻ തയ്യാറാക്കി ചിക്കൻ കഷണങ്ങളിൽ തേക്കുക. കുറഞ്ഞത് 2 മണിക്കൂറെങ്കിലും മാറ്റിവെക്കുക. ശേഷം മുട്ട വെള്ളയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി എടുക്കുക.

ഒരു നോൺ-സ്റ്റിക്ക് ഫ്രൈയിങ്​ പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കാലുകൾ ഇട്ടു കൊടുക്കുക. ഓരോന്നോരോന്നായി പൊരിച്ചെടുക്കുക. കഷണങ്ങൾ നന്നായി ബ്രൗൺ നിറമാകുന്നതുവരെ ഇടയ്ക്കിടെ വശങ്ങൾ മാറ്റി ഇടത്തരം ചൂടിൽ വറുത്തു കോരുക.

Show Full Article
TAGS:Foods recipie kitchen tips 
News Summary - How To Make Crunchy Chicken Fries
Next Story