എണ്ണയിൽ ഫ്രൈ ചെയ്ത ഷാമി കബാബ്
text_fieldsഷാമി കബാബ്
മുഗൾ കാലഘട്ടത്തിലുള്ള ഒരു ദക്ഷിണേഷ്യൻ വിഭവമാണ് ഷാമി കബാബ്. അരിഞ്ഞ മാംസവും പുഴുങ്ങിയ ചെറുപയർ (ചെറുപയർ പരിപ്പ്), മുട്ട, മസാലക്കൂട്ടുകൾ എന്നിവയാണ് പ്രധാന ചേരുവകൾ. നാരങ്ങാനീര്, സവാള, മല്ലിയില ചട്നി എന്നിവയോടൊപ്പം ഷാമി കബാബ് വിളമ്പാറുണ്ട്.
ആവശ്യമുള്ള സാധനങ്ങൾ
1. ബോൺലെസ് ചിക്കൻ -500 ഗ്രാം
2. കടലപ്പരിപ്പ് -200 ഗ്രാം
3. വെളുത്തുള്ളി -ആറ് അല്ലി
4. ഉണക്കമുളക് ആറെണ്ണം
5. ഗ്രാമ്പു -നാലെണ്ണം
6. ഏലക്ക -രണ്ടെണ്ണം
7. കുരുമുളക് -ഒരു ടീസ്പൂൺ
8. പട്ട -ചെറിയ കഷണം
9. ചെറിയജീരകം -കാൽ ടീസ്പൂൺ
10. ഗരംമസാല -കാൽ ടീസ്പൂൺ
11. വെള്ളം -200 മി.ലി
12. ഉപ്പ് -ആവശ്യത്തിന്
13. എണ്ണ -ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരു പാൻ എടുത്ത് മുകളിൽ പറഞ്ഞ ഒന്നു മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വേവിക്കുക. വെള്ളമൊക്കെ നന്നായി വറ്റിയതിനുശേഷം അതിലേക്ക് ഒരു ടേബ്ൾസ്പൂൺ എണ്ണ ഒഴിക്കുക.
ഒരു മിക്സിയിൽ മുട്ടയും കുറച്ച് മല്ലിയിലയും ചേർത്ത് അരച്ചെടുക്കുക. ബോൾസ് ആക്കിയെടുത്ത് വട്ടത്തിൽ പരത്തുക. എന്നിട്ട് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.