Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2025 5:01 AM GMT Updated On
date_range 2025-12-07T10:52:16+05:30എളുപ്പം തയാറാക്കാം ഹെൽത്തി മട്ടൻ സൂപ്പ്
text_fieldscamera_alt
ഹെൽത്തി മട്ടൻ സൂപ്പ്
Listen to this Article
യു.എ.ഇയിൽ ശൈത്യം തുടങ്ങി. മുതിർന്നവക്കും കുട്ടികൾക്കും കുടിക്കാൻ പറ്റിയൊരു ഹെൽത്തി സൂപ്പ്. ഒരുപാട് ഗുണഗണങ്ങൾ അടങ്ങിയ ഒരു വിഭവം ആണ് സൂപ്പ്.
ചേരുവകൾ
- മട്ടൻ - 250 ഗ്രാം ചെറിയ കഷണങ്ങളായി മുറിക്കുക
- ഉള്ളി - 2 നന്നായി അരിഞ്ഞത്
- ടോമാറ്റോ - 2 നന്നായി അരിഞ്ഞത്
- മഞ്ഞൾ പൊടി - 1 ടീസ്പോൺ
- കുരുമുളക് പൊടി - 1 ടീസ്പോൺ
- നല്ല ജീരക പൊടി - 1/2 ടീസ്പോൺ
- ഏലക്ക പൊടി - 1/2 ടീസ്പോൺ
- ഉപ്പ് - രുചിക്ക്
- വെള്ളം - 4 കപ്പ്
- ഗ്രാമ്പൂ പൊടിച്ചത് -1/4 ടീസ്പൂൺ
- ഒലിവ് ഓയിൽ -ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
1. ഒരു പാനിൽ ഒലീവ് ഓയിൽ ചൂടാക്കി, ഉള്ളി നന്നായി വഴറ്റുക.
2. മട്ടൻ ചേർത്ത് 5 മിനിറ്റ് വഴറ്റുക.
3. ടോമാറ്റോ, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗ്രാമ്പു പൊടി, ഏലക്ക പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
4. വെള്ളം ചേർത്ത് 15-20 മിനിറ്റ് പാകമാക്കുക അല്ലെങ്കിൽ മട്ടൻ മൃദുവാകുന്നത് വരെ.
5. ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക.
7. ചൂടോടെ വിളമ്പുക.
8. മല്ലിയില വേണമെങ്കിൽ ചേർത്ത് കൊടുക്കാം
Next Story


