സുഹൂർ
text_fieldsആവശ്യമുള്ള സാധനങ്ങൾ
1. പാൽ - 1 കപ്പ്
2. കൂവപ്പൊടി - 3 ടീ സ്പൂൺ
3. ഈത്തപ്പഴം - 6 എണ്ണം
4. ബദാം - 6 എണ്ണം
5. കശുവണ്ടി - 6 എണ്ണം
6. പഞ്ചസാര - ആവശ്യത്തിന്
7. കസ്കസ് - 1 സ്പൂൺ
8. ഏലക്ക പൊടിച്ചത് - 1 സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അല്പം പാലിൽ ഈന്തപ്പഴം, കശുവണ്ടി, ബദാം എന്നിവ കുതിർത്തുവെക്കുക. മറ്റൊരു പാത്രത്തിൽ അടുപ്പിൽ വെച്ച് കൂവപ്പൊടി പാലിൽ കട്ടിയായി കുറുക്കുക. എന്നിട്ട് തണുപ്പിക്കാൻ വെക്കുക. ബാക്കിയുള്ള പാലിൽ ആവശ്യത്തിന് പഞ്ചസാരയും ഏലക്കപ്പൊടിയും ചേർത്ത് തിളപ്പിക്കുക.
ഈ പാൽ തണുത്തതിന് ശേഷം നേരത്തെ കുതിർത്തു വെച്ച ഈന്തപ്പഴവും മറ്റും മിക്സിയിൽ അടിച്ചു ചേർക്കുക. ഇതിലേക്ക് നേരത്തെ തണുപ്പിക്കാൻ വെച്ച കൂവപ്പൊടി കഷ്ണിച്ച് ചെറിയ ക്യൂബുകളാക്കി ഇളക്കി യോജിപ്പിക്കുക. അവസാനം കുതിർത്ത കസ്കസും ചേർത്ത് തണുപ്പിച്ചു കുടിക്കാം.