പൂപോലുള്ള ഇഡലി
text_fieldsനമ്മൾ മലയാളികളുടെ ഒഴിച്ച് കൂടാൻ പറ്റാത്ത പ്രഭാത ഭക്ഷണങ്ങളിൽ പെട്ടവയാണ് ദോശയും ഇഡലിയും എല്ലാം. പക്ഷെ അതൊക്കെ അതിന്‍റേതായ രീതിയിൽ ചെയ്താലേ പെർഫെക്റ്റ് ആയി കിട്ടുകയുള്ളൂ. പെർഫെക്റ്റ് ആയി കിട്ടിയാൽ നമുക്ക് റെസ്റ്റോറന്‍റിൽ പോയി കഴിക്കുന്ന അതേ രുചിയിൽ കഴിക്കുകയും ചെയ്യാം.
തയ്യാറാക്കുന്ന വിധം
രണ്ടു ഗ്ലാസ് പൊന്നി അരി അല്ലെങ്കിൽ ഇഡലി അരി മുക്കാല്‍ ഗ്ലാസ് ഉഴുന്ന് ഇവ വേറെ വേറെ ആയി രണ്ടും ആറ് മണിക്കൂർ എങ്കിലും വെള്ളത്തില്‍ ഇട്ടു വെക്കുക. ശേഷം അത് വേറെ വേറെ ആയി നന്നായി അരയ്ക്കുക.
അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അലുമിനിയം പാത്രത്തില്‍ വെക്കുക.
അടുത്ത ദിവസം രാവിലെ അരച്ച് വച്ച മാവ് നന്നായി ഇളക്കി ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക. ഉപ്പ് രാവിലെ ഉണ്ടാക്കുന്ന സമയത്ത് ചേര്‍ത്താല്‍ മതിയാവും. സോഡാ കാരം ആവശ്യമെങ്കില്‍ ചേര്‍ക്കാം. സോഡാ കാരം ചേര്‍ത്താല്‍ ഉപ്പ് ചേര്‍ക്കേണ്ട കാര്യം ഇല്ല.