Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഎടാ ഹെൽത്തി...

എടാ ഹെൽത്തി കുട്ടാ.....ഒരു അടിപൊളി ഹെൽത്തി ബോൺവീറ്റ എടുത്താലോ?

text_fields
bookmark_border
എടാ ഹെൽത്തി കുട്ടാ.....ഒരു അടിപൊളി ഹെൽത്തി ബോൺവീറ്റ എടുത്താലോ?
cancel

ഇനി കുട്ടികൾക്ക് വേണ്ടി വീട്ടിൽതന്നെ അനായാസം തയാറാക്കിയെടുക്കാം ഈ ഹെൽത്തി ബോൺവീറ്റ

ആവശ്യമായ സാധനങ്ങൾ

1. മഖാന- 1 കപ്പ്

2. ബദാം - 5 സ്പൂൺ

3. അണ്ടിപ്പരിപ്പ്- 5 സ്പൂൺ

4. പിസ്ത - 4 സ്പൂൺ

5. വാൽനട്ട്- 3 സ്പൂൺ

6. പംക്കിൻ സീഡ് - 2 സ്പൂൺ

7. പാൽപ്പൊടി - 5 സ്പൂൺ

8. ഡേറ്റ്സ് പൗഡർ - 6 സ്പൂൺ

9. കൊക്കോ പൗഡർ- 2 സ്പൂൺ

തയാറാക്കുന്ന വിധം:-

ആദ്യം ഒരു കപ്പ് മഖാന ഡ്രൈ റോസ്റ്റ് ചെയ്യുക. ഇതിലേക്ക് അഞ്ചു സ്പൂൺ ബദാം അഞ്ച് സ്പൂൺ കാഷ്യു, നാല് സ്പൂൺ പിസ്ത, മൂന്ന് സ്പൂൺ വാൽനറ്റ്, രണ്ട് സ്പൂൺ പംകിൻ സീഡ് എന്നിവ ചേർത്ത് വീണ്ടും റോസ്റ്റ് ചെയ്യുക. മഖാന കൈയിലെടുത്ത് പൊട്ടിക്കുമ്പോൾ നന്നായി പൊടിഞ്ഞു വരുന്നതാണ് ഇതിന്റെ പാകം. ശേഷം ഇത് തണുക്കാനായി മാറ്റിവയ്ക്കുക. നന്നായി തണുത്ത ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കുക.

പൊടിച്ചെടുത്തതിനു ശേഷം ഇതിലേക്ക് 5 സ്പൂൺ പാൽപ്പൊടിയും 6 സ്പൂൺ ഡേറ്റ് പൗഡറും രണ്ട് സ്പൂൺ കൊക്കോ പൗഡറും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു എയർ ടൈറ്റ് ജാറിലേക്ക് ഇത് മാറ്റിയാൽ ഹോം മേഡ് ബോൺവീറ്റ റെഡി. ഇത് പാലിലോ ചെറു ചൂടുവെള്ളത്തിലോ ആക്കി കുട്ടികൾക്ക് കൊടുക്കാം.

Show Full Article
TAGS:Bonvita Foods Food Recipe food tips food time 
News Summary - How about a cool healthy BonVita
Next Story