പുതുവർഷത്തിൽ ഒരു മധുരം ആയാലോ? ന്യൂയോർക് ബേക്ക്ഡ് ക്ലാസിക്ക് ചീസ് കേക്ക്
text_fieldsക്ലാസിക്ക് ചീസ് കേക്ക്
പുതുവർഷത്തിലേക്ക് കടക്കുമ്പോഴും സന്തോഷം വരുന്ന നിമിഷങ്ങളിക്കുമെല്ലാം അല്പം മധുരം നിർബന്ധമാണല്ലോ. ഇങ്ങനെ ഒരു ചീസ് കേക്ക് എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു ഡെസേർട് ആണ്.
ചേരുവകൾ
- ക്രീം ചീസ് – നാലരക്കപ്പ്
- പഞ്ചസാര – ഒരു കപ്പ് + ഒരു കപ്പിന്റെ മൂന്നിലൊന്ന്
- നാരങ്ങാനീര് – അൽപം
- ഉപ്പ് – ആവശ്യത്തിന്
- മുട്ട – അഞ്ച്
- പുളിയില്ലാത്ത തൈര് – ഒരു കപ്പ്
- വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം
അവ്ൻ 160 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക. ചേരുവകളെല്ലാം അന്തരീക്ഷ ഊഷ്മാവിൽ ആയിരിക്കണം. ക്രീം ചീസ് ഒരു മിക്സർ കൊണ്ട് നന്നായി അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു പഞ്ചസാരയും ചേർത്ത് രണ്ടു മൂന്നു മിനിറ്റ് അടിച്ചു പതപ്പിക്കുക. നാരങ്ങാനീരും ഉപ്പും ചേർത്തടിച്ച ശേഷം മുട്ട ഓരോന്നായി ചേർത്തടിക്കണം. ഇതിനു ശേഷം തൈരും വനില എസ്സൻസും ചേർത്തു മയമാകും വരെ അടിക്കാം.
ഒരു പാനിൽ ക്രംബ് കെയ്സ് വച്ച ശേഷം മറ്റൊരു വലിയ പാനിലേക്ക് ഇറക്കിവെക്കുക. അതിനു ശേഷം ക്രംബ് കെയ്സിനുള്ളിലേക്ക് തയാറാക്കിയ ചീസ് മിശ്രിതം ഒഴിക്കുക. ഒരു സ്പൂണിന്റെ പിൻവശം കൊണ്ട് മിശ്രിതം ഒരേ നിരപ്പാക്കണം രണ്ടു പാനുകളും അവ്നിൽ വച്ച ശേഷം വലിയ പാനിലേക്കു തിളച്ച വെള്ളം ഒഴിക്കുക. ചീസ് കേക്ക് പാനിന്റെ പകുതി ഉയരം വരുന്ന അളവ് വെള്ളം ഒഴിക്കണം.
ഒന്നേ മുക്കാൽ മണിക്കൂർ ചീസ് കേക്ക് ബേക്ക് ചെയ്യുക. ഗോൾഡൻ ബ്രൗൺനിറമായി, ചീസ് കേക്കിന്റെ നടുഭാഗം അൽപം കുഴഞ്ഞിരിക്കുന്നതാണ് പാകം. ആവശ്യമെങ്കിൽ രണ്ടു മണിക്കൂർ വരെ ബേക്ക് ചെയ്യാം അവ്നിൽ നിന്നു മാറ്റി ചൂടാറുമ്പോൾ ചീസ് കേക്കിന്റെ വശങ്ങളിലൂടെ കത്തി ഓടിക്കുക. ഇത് ചീസ് കേക്ക് ഇളകി വരാൻ സഹായിക്കും. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.


