Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇ​റ​ച്ചി​യും...

ഇ​റ​ച്ചി​യും പ​ച്ച​ക്ക​റി​യും ചേ​ര്‍ത്തുണ്ടാ​ക്കു​ന്ന ഖു​ര്‍സാ​ന്‍; അറബികളുടെ ഇഷ്ടവിഭവത്തെ കുറിച്ചറിയാം...

text_fields
bookmark_border
Qursan Arabic Dish
cancel

ഗോ​ത​മ്പ്​ കൊ​ണ്ടു​ണ്ടാ​ക്കി​യ ഉ​ണ​ങ്ങി​യ ച​പ്പാ​ത്തി​യാ​ണ് ഖു​ര്‍സാ​ന്‍. ഇ​തും ഇ​റ​ച്ചി​യും പ​ച്ച​ക്ക​റി​യും ചേ​ര്‍ത്തുണ്ടാ​ക്കു​ന്ന വി​ഭ​വ​വും ഖു​ര്‍സാ​ന്‍ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മ​ര്‍ഗൂ​ഗ് പോ​ലൊ​രു വി​ഭ​വ​മാ​ണ്. സൗ​ദി അറേബ്യ​ന്‍ തീ​ന്മേ​ശ​യി​ലാ​ണ് ഇ​തി​ന് പ്ര​ചാ​ര​വും. പ്ര​ധാ​ന വി​ഭ​വ​ത്തോ​ടൊ​പ്പ​മു​ള്ള സൈ​ഡ് ഡി​ഷാ​ണി​ത്.

ചേരുവകൾ:

  • ഖു​ര്‍സാ​ന്‍ (ഉ​ണ​ങ്ങി​യ ച​പ്പാ​ത്തി- ചെ​റി​യ ബോ​ക്​​സ്​
  • മട്ടൻ- ഒ​രു കി​ലോ
  • എ​ണ്ണ- മൂ​ന്ന്​ എ​ണ്ണം
  • സ​വാ​ള-​ മൂ​ന്ന് എ​ണ്ണം
  • ഗാ​ര്‍ലി​ക് പേ​സ്​​റ്റ്​- ഒ​രു സ്പൂ​ണ്‍
  • ത​ക്കാ​ളി പേ​സ്​​റ്റ്​- നാ​ല് സ്പൂ​ൺ
  • ഖു​ര്‍സാ​ന്‍ മി​ക്സ് പൗ​ഡ​ര്‍- ഒ​രു സ്​​പൂ​ൺ
  • ജീ​ര​ക​പ്പൊ​ടി- അ​ര സ്​​പൂ​ൺ
  • ഇ​ഞ്ചി​പ്പൊ​ടി- അ​ര സ്പൂ​ണ്‍ വീ​തം
  • മാ​ഗി സ്ക്യൂ​ബ്- ഒ​ന്ന്​
  • ത​ക്കാ​ളി- അ​ഞ്ച് എ​ണ്ണം
  • വെ​ള്ള വ​ന്‍പ​യ​ര്‍- ഒ​രു ക​പ്പ്
  • കാ​ര​റ്റ്- 6 എ​ണ്ണം
  • കൂ​സ- 6 എ​ണ്ണം
  • ബീ​ന്‍സ്- 200 ഗ്രാം
  • ​അ​മേ​രി​ക്ക​ന്‍ മ​ത്ത​ൻ- 1 എ​ണ്ണം
  • വെ​ള്ള സ​വാ​ള- 5 എ​ണ്ണം
  • ലെ​മ​ണ്‍ പൗ​ഡ​ര്‍- ര​ണ്ടു സ്പൂ​ണ്‍
  • ഉ​ണ​ങ്ങി​യ നാ​ര​ങ്ങ- നാ​ലെ​ണ്ണം

തയാറാക്കേണ്ടവിധം:

പാ​ത്ര​മെ​ടു​ത്ത് അ​ടു​പ്പി​ല്‍വെ​ച്ച് എ​ണ്ണ ഒ​ഴി​ക്ക​ണം. സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞി​ട​ണം. ഒ​രു സ്പൂ​ണ്‍ ഗാ​ര്‍ലി​ക് പേ​സ്​​റ്റ്​ ഇ​ട​ണം. മട്ടൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ഇ​ട​ണം. നാ​ലു സ്പൂ​ണ്‍ ത​ക്കാ​ളി പേ​സ്​​റ്റും ഇ​ട​ണം. അ​തി​ലേ​ക്ക് ഖു​ര്‍സാ​ന്‍ പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ജീ​ര​ക​പ്പൊ​ടി, ഇ​ഞ്ചി​പ്പൊ​ടി എ​ന്നി​വ അ​ര സ്പൂ​ണ്‍ വീ​തം ഇ​ട​ണം.

കൂ​ടെ ഒ​രു മാ​ഗി സ്ക്യൂ​ബും ഇ​ട​ണം. അ​ഞ്ചു ത​ക്കാ​ളി മി​ക്സി​യി​ല്‍ അ​ടി​ച്ച് ജ്യൂ​സാ​ക്കി​യി​ട്ട് അ​തി​ലേ​ക്ക് ഒ​ഴി​ക്ക​ണം. തി​ള​ച്ചു​വ​രു​മ്പോ​ള്‍ അ​തി​ലേ​ക്ക് ചൂ​ടു​വെ​ള്ളം ഒ​ഴി​ക്ക​ണം. ഒ​രു ക​പ്പ് വ​ലി​യ വെ​ള്ള പ​യ​ര്‍ അ​ര​മ​ണി​ക്കൂ​ര്‍ വെ​ള്ള​ത്തി​ലി​ട്ട് കു​തി​ര്‍ത്ത​തി​നു​ശേ​ഷം അ​തി​ലേ​ക്കി​ട്ട് അ​ര മ​ണി​ക്കൂ​ര്‍ വേ​വി​ക്ക​ണം.

കൂ​സ, കാ​ര​റ്റ്, ബീ​ന്‍സ്, അ​മേ​രി​ക്ക​ന്‍ മ​ത്ത​ന്‍ എ​ന്നി​വ ചെ​റി​യ സ്ക്യൂ​ബാ​യി മു​റി​ച്ച് അ​തി​ലി​ട്ട് വേ​വി​ക്ക​ണം. 10 മിനിറ്റ്​ വേ​വി​ക്ക​ണം. മട്ടൻ അ​ര​മ​ണി​ക്കൂ​റും പ​ച്ച​ക്ക​റി 10 മി​നി​റ്റും വെ​ന്തു​ക​ഴി​ഞ്ഞാ​ല്‍ അ​തി​ലേ​ക്ക് ഖു​ര്‍സാ​ന്‍ മു​റി​ച്ച് ഇ​ടും. ശേ​ഷം വെ​ള്ള സ​വാ​ള നെ​യ്യി​ല്‍ മൂ​പ്പി​ച്ചെ​ടു​ത്ത് ര​ണ്ട് സ്പൂ​ണ്‍ ബ്ലാ​ക്ക് ലെ​മ​ണ്‍ പൗ​ഡ​ര്‍, അര സ്പൂ​ണ്‍ ക​റി​പൗ​ഡ​ര്‍ എ​ന്നി​വ കൂ​ടി​യി​ട്ട് വ​ഴ​റ്റി​യെ​ടു​ത്ത​ശേ​ഷം അ​ത് ഖു​ര്‍സാ​ന്‍റെ മു​ക​ളി​ലേ​ക്കു വി​ത​റ​ണം.

ശേ​ഷം ചെ​റി​യ തീ​യി​ല്‍ ആ​വി വ​രു​ന്ന​തു​വ​രെ 10 മി​നി​റ്റ്​ വേ​വി​ക്ക​ണം. അ​തി​നു​ ശേ​ഷം മു​ക​ളി​ലു​ള്ള ഉ​ള്ളി​യും മ​റ്റും മാ​റ്റി​വെ​ച്ച​ശേ​ഷം ബാ​ക്കി​യു​ള്ള​ത് ഒ​രു പാ​ത്ര​ത്തി​ല്‍ വി​ള​മ്പ​ണം. മു​ക​ളി​ല്‍ ബ്ലാ​ക്ക് ലെ​മ​ണ്‍, ചു​വ​ന്ന മു​ള​ക് എ​ന്നി​വ തി​ള​പ്പി​ച്ച് അ​തും നേ​ര​​ത്തേ മാ​റ്റി​വെ​ച്ച ഉ​ള്ളി മൂ​പ്പി​ച്ച​തും വി​ത​റ​ണം. ഖു​ര്‍സാ​ന്‍ വി​ഭ​വം റെ​ഡി.

Show Full Article
TAGS:Qursan Dish arabic dish Latest News Food Recipe 
News Summary - How to Cook Qursan, Arabic Food Recipe
Next Story