Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഅറബി തീന്മേശയിലെ...

അറബി തീന്മേശയിലെ വെജിറ്റബ്​ള്‍ സൂപ്പ്

text_fields
bookmark_border
Arabian Vegitarian Soups
cancel
camera_alt

വെജിറ്റബ്​ള്‍ സൂപ്പ്

Listen to this Article

സൂപ്പ് അറബി തീന്മേശയില്‍ ഒഴിവാക്കാനാവാത്ത ഇനമാണ്. പലതരം സൂപ്പുകളുണ്ട്. അധികവും നോണ്‍ വെജാണ്. വെജ്​ ഇനങ്ങളും ധാരാളമുണ്ട്. എല്ലാത്തരം പച്ചക്കറിയിനങ്ങള്‍ കൊണ്ടും സൂപ്പ് ഉണ്ടാക്കാറുണ്ട്. അതിലൊന്നിനെ കുറിച്ചാണ് വിവരിക്കുന്നത്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് -രണ്ട്
  • കാരറ്റ് -നാല്​
  • ഖൂസ -നാല്
  • അമേരിക്കന്‍ മത്തങ്ങ- ഒന്ന്
  • സെല്ലറി -രണ്ട് തണ്ട്
  • മാഗി സ്ക്യൂബ് -ഒന്ന്
  • വെള്ള കുരുമുളകുപൊടി -അര സ്പൂണ്‍
  • ഉപ്പ് -പാകത്തിന്​
  • ബട്ടർ- ‍രണ്ട് സ്പൂണ്‍

തയാറാക്കേണ്ടവിധം

ഖൂസ, കാരറ്റ്, ഉരുളക്കിഴങ്ങ്, അമേരിക്കന്‍ മത്തങ്ങ, സെല്ലറി ഇല എന്നിവ അരിഞ്ഞെടുത്ത് ബട്ടറില്‍ അഞ്ച് മിനിറ്റ്​ വേവിച്ചെടുക്കുക. ശേഷം വെജിറ്റബ്​ള്‍ സ്​റ്റോക്ക്​ വാട്ടറില്‍ ഇട്ട് വേവിക്കണം.

നന്നായി വെന്ത് കഴിയുമ്പോള്‍ എടുത്ത് മിക്സിയില്‍ ഇട്ട് അടിക്കണം. ശേഷം കുരുമുളക്, ഉപ്പ്, മാഗി എന്നിവ ചേര്‍ത്താല്‍ വെജിറ്റബ്​ള്‍ സൂപ്പായി. ഫ്രഷ്​ ക്രീം വേണമെങ്കിൽ ചേർക്കാം.

Show Full Article
TAGS:soup Arabian dish Food Recipes cooking tips Latest News 
News Summary - How to Make Arabian Dish Vegitarian Soups
Next Story