Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറസ്റ്ററന്‍റ് രുചിയിൽ...

റസ്റ്ററന്‍റ് രുചിയിൽ ബീഫ് ശീക് കബാബ്

text_fields
bookmark_border
Beef Seekh Kebab
cancel
camera_alt

ബീഫ് ശീക് കബാബ്

ചേരുവകൾ:

  • ബീഫ്- 500 ഗ്രാം
  • സവാള- ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി & വെള്ളുത്തുള്ളി പേസ്​റ്റ്​​- രണ്ട് ടേബ്​ൾ സ്പൂൺ
  • മിൻറ്- കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
  • മല്ലിയില- ചെറുതായി അരിഞ്ഞത് കാൽ കപ്പ്
  • പച്ചമുളക്- 1 (പേസ്​റ്റ്​ രൂപത്തിലുള്ളത്)
  • മല്ലിപ്പൊടി- ഒരു ടേബ്​ൾ സ്പൂൺ
  • ജീരകപ്പൊടി- മുക്കാൽ ടേബ്​ൾ സ്പൂൺ
  • കുരുമുളകുപൊടി- മുക്കാൽ ടേബ്​ൾ സ്പൂൺ
  • ഉപ്പ്- ഒരു ടേബ്​ൾ സ്പൂൺ
  • യോഗർട്ട്- ഒരു കപ്പ്
  • ബട്ടർ- രണ്ട് ടേബ്​ൾ സ്പൂൺ

തയാറാക്കേണ്ടവിധം:

ബീഫിനൊപ്പം മല്ലിപ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്​റ്റ്​, മിൻറ്, കുരുമുളക്, പച്ചമുളക്, ബട്ടർ എന്നിവ ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്യുക. ഇത്​ ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ആറു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

രണ്ടു ടേബ്​ൾ സ്പൂൺ മിൻറ്, മല്ലിപ്പൊടി, പച്ചമുളക്, യോഗർട്ട് എന്നിവയും ആവശ്യത്തിനും വെള്ളവും ചേർത്ത് പേസ്​റ്റ്​ രൂപത്തിലാക്കുക. ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന ബീഫ് പുറത്തെടുത്തതിനു ശേഷം പേസ്​റ്റ്​ രൂപത്തിലാക്കിയ മിശ്രിതം തേച്ചുപിടിപ്പിക്കുക.

ഇതിനുശേഷം ചെറിയ മുളംകമ്പുകളിൽ കോർത്ത് നേര​ത്തേ ചൂടാക്കിയ ഓവനിൽ പാകം ചെയ്തെടുക്കാം.

Show Full Article
TAGS:kebab seekh kebab recipe Food Recipes Latest News cooking tips 
News Summary - How To Make Beef Seekh Kebab
Next Story