കിടിലൻ ചിക്കൻ വോൺടോൺ സൂപ്പ്
text_fieldsചിക്കൻ വോൺടോൺ സൂപ്പ്
ചിക്കൻ വോൺടോണിനുള്ളവ:
- ചിക്കൻ മിൻസ്- 500 ഗ്രാം
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -4 അല്ലി
- ഇഞ്ചി -ചെറിയ കഷണം
- സ്പ്രിങ് ഒനിയൻ- 3 തണ്ട് ചെറുതായി അരിഞ്ഞത്
- സോയ സോസ്- 1 ടേബ്ൾ സ്പൂൺ
- ഒയിസ്റ്റർ സോസ്- 1 ടേബ്ൾ സ്പൂൺ
- എള്ളെണ്ണ/സൺഫ്ലവർ ഓയിൽ - 1 ടേബ്ൾ സ്പൂൺ
- വോൺടോൺ റാപ്പർ- ആവശ്യത്തിന്
- വെളുത്തുള്ളി- 3 അല്ലി അരിഞ്ഞത്
- ഇഞ്ചി- ചെറിയ കഷണം നന്നായി ചതച്ചത്
- സൂപ്പ് ചിക്കൻ ബ്രാത്ത്- 6 കപ്പ്
- സ്പ്രിങ് ഒനിയൻ- 2 തണ്ട്
- എള്ളെണ്ണ/സൺഫ്ലവർ ഓയിൽ- 1 ടേബ്ൾ സ്പൂൺ
തയാറാക്കേണ്ടവിധം:
ഒരു വലിയ ബൗളിൽ വോൺടോൺ റാപ്പർ ഒഴികെ ചിക്കൻ വോൺടോൺ ആവശ്യമുള്ള ചേരുവകൾ നന്നായി യോജിപ്പിച്ചെടുക്കുക. ഇതാണ് ഫില്ലിങ്. ഓരോ വോൺടോൺ റാപ്പർ എടുത്ത് ഒരു സ്പൂൺ ഫില്ലിങ് വെക്കുക.
റാപ്പറിന്റെ അരികുവശങ്ങളിൽ വെള്ളം തടവി റാപ്പർ കൊണ്ട് ഫില്ലിങ്ങിനെ പൊതിയുക. കൃത്യമായ വോൺടോൺ ആകൃതി ലഭിക്കാൻ നല്ല പ്രാക്ടിസ് ആവശ്യമാണ്. ഇങ്ങനെ തയാറാക്കിയ വോൺടോണുകൾ മാറ്റിവെക്കുക. വലിയ ചെമ്പിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
ഇതിലേക്ക് ചിക്കൻ ബ്രാത്ത് (ബ്രാത്ത് ഇല്ലെങ്കിൽ വെള്ളത്തിലും ചെയ്യാം) ഒഴിക്കുക. തിളക്കുമ്പോൾ തയാറാക്കിവെച്ച വോൺടോണുകൾ ഇതിലേക്കിട്ട് വേവുന്നതുവരെ പാകം ചെയ്യുക. വെന്തശേഷം ഒരു ബൗളിലേക്ക് പകർത്തി അരിഞ്ഞു വെച്ചിരിക്കുന്ന സ്പ്രിങ് ഒനിയൻ സോസ്, എള്ളെണ്ണ എന്നിവ ഗാർണിഷ് ചെയ്യാം.