Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2025 9:09 AM GMT Updated On
date_range 15 Nov 2025 9:09 AM GMTക്രിസ്പി ക്രഞ്ചി ബ്രഡ് ഫ്രൈ
text_fieldscamera_alt
ക്രിസ്പി ക്രഞ്ചി ബ്രഡ് ഫ്രൈ
Listen to this Article
ആവശ്യമായ ചേരുവകൾ
- ബ്രഡ് - 5 എണ്ണം
- മുട്ട - 5 എണ്ണം
- വലിയുള്ളി - 1 എണ്ണം
- പച്ചമുളക് -2 എണ്ണം
- കറിവേപ്പില - 3 ടേബിൾസ്പൂൺ
- മല്ലിയില - 2 ടേബിൾസ്പൂൺ
- വറ്റൽ മുളക് പൊടിച്ചത് - 2 ടീസ്പൂൺ
- കുരുമുളക് - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
2 മുതൽ ആറു വരെയുള്ള ചേരുവകൾ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇവ പാത്രത്തിലക്ക് മാറ്റിയ ശേഷം അതിലേക്ക് പൊടിച്ച വറ്റൽമുളക്, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇനി അരികുകളഞ്ഞ ബ്രഡ് നടുകീറി ഊ മിശ്രിതത്തിൽ മുക്കുക.
ശേഷം, പൊടിച്ചുവെച്ച ബ്രഡിൽ മുക്കി പൊതിഞ്ഞെടുക്കുക. ഇങ്ങനെ പൊതിഞ്ഞെടുത്ത ബ്രഡുകൾ നല്ലതുപോലെ ചൂടായ ഓയലിലിട്ട് പൊരിച്ചെടുക്കുക. പെട്ടന്ന് കരിഞ്ഞു പോകാൻ സാധ്യതയുള്ളത് കൊണ്ട് തീ കുറച്ച് വേണം പാകം ചെയ്യാൻ.
Next Story


