Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2025 10:06 AM GMT Updated On
date_range 2025-07-31T15:36:39+05:30ഗ്രില്‍ഡ് ചെയ്ത ചിക്കന്‍ സാലഡ്
text_fieldsആവശ്യമുള്ള സാധനങ്ങള്‍
മാരിനേഷന് (കൂട്ട് ഒരുക്കുന്നതിന്)
- ചിക്കൻ ബ്രസ്റ്റ് -1 പീസ്
- ഒലിവ് ഓയില്‍ -2 ടീസ്പൂണ്‍
- വിനാഗിരി -അര ടീസ്പൂണ്‍
- ഒറിഗാനോ -അര ടീസ്പൂണ്‍
- ഉപ്പ് -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- കശ്മീരി മുളകുപൊാടി -അര ടീസ്പൂണ്‍
- പൊടിയായി അരിഞ്ഞ വെളുത്തുള്ളി -അര ടീസ്പൂണ്‍
- തേന്‍ -അര ടീസ്പൂണ്‍
ഈ മസാല എല്ലാം മിക്സ് ചെയ്ത് കോഴിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വെച്ചതിനു ശേഷം ദോശക്കല്ലില്‍ ഗ്രില്‍ ചെയ്തെടുത്ത് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ്വെക്കുക.
സോസിന്
- ഒലിവ് ഓയില്‍- 3 ടേബ്ള്‍ സ്പൂണ്‍
- ചതച്ച ഉണക്കമുളക്- 1 ടീസ്പൂണ്‍
- വിനാഗിരി- 1 ടീസ്പൂണ്‍
- മസ്റ്റാഡ് സോസ്- 1 ടീസ്പൂണ്‍
- വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- 1 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- ചിക്കന്‍ സോസ് (ഗ്രില്‍ ചെയ്ത കോഴി ഫോയിലില്‍ പൊതിഞ്ഞുവെക്കുമ്പോള് അതിന്റെ സോസ് ഉണ്ടാകും)
ഇതെല്ലാംകൂടി നല്ല പോലെ മിക്സ് ചെയ്യുക.
സാലഡിന്
- ഐസ്ബര്‍ഗ് അരിഞ്ഞത്- 1
- തക്കാളി ചതുരം ആക്കിയത്- 1
- ബേബി കുക്കുമ്പര്‍ സ്ലൈസ് ചെയ്തത്- 1
- പുതിന ഇല- 10 ഗ്രാം
പച്ചക്കറിയിലേക്ക് സോസ് മിക്സ് ചെയ്ത് പാത്രത്തിലേക്ക് മാറ്റി ഗ്രിൽ ചെയ്ത ചിക്കന്‍ വെച്ച് അലങ്കരിക്കാം. ചിക്കന്‍ സാലഡ് റെഡി.
Next Story