കുറ്റ്യാടിയിലെ അരീക്കടുക്ക
text_fieldsഅരീക്കടുക്ക
ചേരുവകൾ:
- കല്ലുമ്മക്കായ -25 എണ്ണം
- പൊന്നിയരി -500 ഗ്രാം
- ചെറിയഉള്ളി -4/5 ചുള
- പെരുംജീരകം-ഒരു നുള്ള്
- തേങ്ങ -1/2 മുറി
- ഉപ്പ് -ആവശ്യത്തിന്
- മസാല പുരട്ടാൻ മുളകുപൊടി -3 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1/4 ടീസ്പൂൺ
- ഗരം മസാലപ്പൊടി -1/4 ടീസ്പൂൺ
- വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
കല്ലുമ്മക്കായ നന്നായി കഴുകി വൃത്തിയാക്കി കത്തിയുടെ ചുണ്ടുകൊണ്ട് തുറക്കുക. രണ്ടായി പോവരുത്. പൊന്നിയരി അഞ്ചു മണിക്കൂർ കുതിർത്ത് ഗ്രൈൻഡറിൽ ഉപ്പ്, തേങ്ങ, ജീരകം, ചെറിയ ഉള്ളി ചേർത്ത് നന്നായി അരച്ചെടുക്കുക.
മുറുകിയ രീതിയിലായിരിക്കണം. അയവുണ്ടെങ്കിൽ വൃത്തിയുള്ള ഒരു തുണിയിൽ കുറച്ചു സമയം കെട്ടിവെക്കുക. ഈ മാവ് തുറന്നുവെച്ച കല്ലുമ്മക്കായയിൽ നിറക്കുക. ശേഷം അപ്പച്ചെമ്പിൽവെച്ച് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം തോട് മാറ്റുക.
ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് ഇളക്കി ഇതിലേക്ക് അടർത്തിവെച്ച കല്ലുമ്മക്കായ ചേർത്തിളക്കി എണ്ണയിൽ വറുത്തു കോരുക.