മലപ്പുറത്തെ നാടൻ പിടിയും കോഴിയും
text_fieldsആവശ്യമുള്ള സാധനങ്ങൾ
പിടിയുണ്ടാക്കാൻ വേണ്ടത്:
- ഈന്തുപൊടി -1 കപ്പ്
- വെള്ളം -2 കപ്പ്
- ഉപ്പ് -ആവശ്യത്തിന്
- തേങ്ങ -1 കപ്പ്
- ചെറിയ ഉള്ളി -1 കപ്പ്
- വലിയ ജീരകം -2 ടീസ്പൂൺ
- കറിവേപ്പില -ആവശ്യത്തിന്
- പച്ചമുളക് -1
കോഴിക്കറി ഉണ്ടാക്കാൻ വേണ്ടത്
- ചിക്കൻ -1 കിലോ
- സവാള -3 എണ്ണം
- തക്കാളി -3 എണ്ണം
- ഇഞ്ചി -1 കഷണം
- വെളുത്തുള്ളി -8 അല്ലി
- കറിവേപ്പില -ആവശ്യത്തിന്
- മല്ലിച്ചെപ്പ് -1 കപ്പ്
- മുളകുപൊടി -2 ടേബ്ൾ സ്പൂൺ
- വലിയ ജീരകം -1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- മല്ലിപ്പൊടി -1 ടേബ്ൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ചിക്കൻമസാല -1 ടേബ്ൾ സ്പൂൺ
പിടി ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഉപ്പ് ചേർക്കുക. തിളച്ച വെള്ളത്തിലേക്ക് ഈന്തുപൊടി ഇടുക. നന്നായി കുഴച്ചെടുത്ത പൊടിയിലേക്ക് തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക് എല്ലാം കൂടി അരച്ചെടുത്ത അരപ്പ് ചേർക്കുക. എന്നിട്ട് പൊടി നന്നായി കുഴക്കുക. കുഴച്ചെടുത്ത പൊടി ചെറിയ ചെറിയ ഉരുളകളാക്കി പിടി ഉണ്ടാക്കുക. ഇത് ആവിയിൽ വേവിച്ചെടുക്കുക.
ചിക്കൻ കറി ഉണ്ടാക്കുന്ന വിധം
ഒരു പ്രഷർകുക്കറിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, തക്കാളി, കറിവേപ്പില, മല്ലിച്ചപ്പ് എന്നിവ ഇട്ട് നന്നായി വയറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻമസാല, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം കഴുകിവെച്ച ചിക്കൻകൂടി ചേർത്ത് കുക്കർ അടച്ചുവെക്കുക.
ഒരു വിസിൽ വന്നിട്ട് ഓഫ് ചെയ്യുക. ഇങ്ങനെ തയാറായ ചിക്കൻ കറി ഉണ്ടാക്കിവെച്ച പിടിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അരച്ചത് ചേർത്ത് നന്നായി ഇളക്കുക. അഞ്ചു മിനിറ്റിനുശേഷം തീ ഓഫ് ചെയ്യുക.