Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപരീക്ഷിച്ചിട്ടുണ്ടോ...

പരീക്ഷിച്ചിട്ടുണ്ടോ ടൊമാറ്റോ പുലാവ്

text_fields
bookmark_border
പരീക്ഷിച്ചിട്ടുണ്ടോ ടൊമാറ്റോ പുലാവ്
cancel

ചേരുവകൾ:

ഓയിൽ- 3 ടീസ്​പൂൺ

കടുക്- 1 ടീസ്​പൂൺ

ചെറിയജീരകം- 1 ടീസ്​പൂൺ

ഉഴുന്നുപരിപ്പ്- 1/2 ടീസ്​പൂൺ

തുവരപ്പരിപ്പ്- 1/2 ടീസ്​പൂൺ

ഉലുവ- ഒരു നുള്ള്

പട്ട- 1 കഷണം

ഗ്രാമ്പു- 4 എണ്ണം

കശുവണ്ടി- 7-8 എണ്ണം

സവാള- 1 (ചെറുതായി അരിഞ്ഞത്)

പച്ചമുളക്- 1 (നെടുകെ കീറിയത്)

ഇഞ്ചി പേസ്​റ്റ്​- 1/4 ടീസ്​പൂൺ

തക്കാളി- 2 എണ്ണം

മഞ്ഞൾപ്പൊടി- 1/4 ടീസ്​പൂൺ

കശ്മീരി മുളകുപൊടി- 1/2 ടീസ്​പൂൺ

മല്ലിപ്പൊടി- 1/4 ടീസ്​പൂൺ

ഉപ്പ്- ആവശ്യത്തിന്

മല്ലിയില- 4 ടേബ്​ൾ സ്​പൂൺ

ബസ്മതി അരി വേവിച്ചത്- 2 കപ്പ്

തയാറാക്കേണ്ടവിധം:

ഒരു പാൻ ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് കടുക്, ജീരകം, ഉഴുന്ന്, പരിപ്പ്, ഉലുവ, കശുവണ്ടി, പട്ട, ഗ്രാമ്പു ഇവയെല്ലാം ചേർത്ത് വഴറ്റുക.

ശേഷം സവാള അരിഞ്ഞതും പച്ചമുളക്, ഇഞ്ചി പേസ്​റ്റ്​, തക്കാളി ഇവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.

ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർക്കുക. ശേഷം വേവിച്ചുവെച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അലങ്കാരത്തിനായി മല്ലിയില വിതറാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Pulao Food Recipe cooking tips 
News Summary - How To Make Tomato Pulao
Next Story