ഇഫ്താർ ടേസ്റ്റ്; എളുപ്പത്തിലൊരു ചിക്കൻ സ്പ്രിങ് റോൾ
text_fieldsആവശ്യമായ സാധനങ്ങൾ
- എല്ലില്ലാത്ത ചിക്കൻ- 200 ഗ്രാം (വേവിച്ചു ഗ്രൈൻഡറിൽ പൾസ് ചെയ്തത്)
- കാരറ്റ് - 1 (ചെറുത്)
- ബീൻസ് - 6 എണ്ണം
- ക്യാബേജ് - ചെറിയ കഷണം
- കുരുമുളക് പൊടി -1 ടീ സ്പൂൺ
- സോയ സോസ് -1 ടീ സ്പൂൺ
- ചില്ലി സോസ് --1 ടീ സ്പൂൺ
- ഓയിൽ -2 ടീ സ്പൂൺ
- ബട്ടർ- അൽപം
- മൈദ- 2 കപ്പ്
- വെളളം -രണ്ടര കപ്പ്
- ഉപ്പ് -പാകത്തിന്
- ബ്രഡ് പൊടിച്ചത്- ആവശ്യത്തിന്
- മുട്ട- ഉപ്പിട്ട് കലക്കിയത്
തയാറാക്കുന്ന വിധം
ഒരു പാനിലേക്കു അടി കട്ടിയുള്ള ചട്ടി വെച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞ പച്ചക്കറികൾ എല്ലാം ഇട്ടു ഫുൾ ഫ്ളൈമിൽ 2 മിനിറ്റ് വഴറ്റുക. വാടി വരുമ്പോൾ ചിക്കനും ചേർത്ത് ഒന്ന് കൂടി വഴറ്റി കുരുമുളക് പൊടിയും സോസുകളും ഉപ്പും ചേർത്ത് ഒരു മിനിറ്റ് വഴറ്റി മാറ്റി വെക്കുക.
മൈദ അപ്പത്തിന് കലക്കുന്ന രീതിയിൽ കലക്കി കട്ടിയില്ലാതെ ഓരോ അപ്പങ്ങളായി ചുട്ടെടുക്കുക. ഓരോ അപ്പവും ചുട്ടു എടുക്കുമ്പോൾ തന്നെ ഒരു സ്പൂൺ ഫില്ലിങ് വെച്ച് രണ്ടു വശവും മടക്കി റോൾ പോലെ ഉരുട്ടി എടുക്കുക.
ഓരോ റോളും മുട്ട പൊട്ടിച്ചു ഉപ്പിട്ട് കലക്കി വെച്ചതിൽ മുക്കി ബ്രഡ് പൊടിച്ചതിൽ ഉരുട്ടി ചൂടായ എണ്ണയിലേക്കിട്ടു ഗോൾഡൻ കളറിൽ വറുത്തു കോരി എടുക്കുക. ഇത് പോലെ ഉണ്ടാക്കി ഫ്രീസറിൽ വെച്ചാൽ ഒരാഴ്ച വരെ കേടു കൂടാതിരിക്കും.(ചെറുതായി അരിഞ്ഞ കാപ്സികം വഴറ്റുന്ന സമയത്തു ചേർത്താൽ ഫില്ലിങ് കുറച്ചു കൂടെ രുചി ഉണ്ടാകും)