സൂപ്പർ ടേസ്റ്റിൽ ഇൻസ്റ്റന്റ് രസ്മലായ്
text_fieldsആവശ്യമായ ചേരുവകൾ
1. പാൽ - 1 ലിറ്റർ
2. ഏലയ്ക്ക പൊടി - ¼ ടീസ്പൂൺ (പാലിൽ ചേർക്കാൻ)
3. പഞ്ചസാര - 1/4 കപ്പ് (അല്ലെങ്കിൽ രുചിക്കനുസരിച്ച്)
4. കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
5. പാൽപൊടി - 1 കപ്പ്
6. ഏലയ്ക്ക പൊടി - ¼ ടീസ്പൂൺ (പാൽപൊടിയിൽ ചേർക്കാൻ)
7. ബേക്കിങ് പൗഡർ - ¾ ടീസ്പൂൺ
8. വെണ്ണ - 1 ടേബിൾസ്പൂൺ
9. മുട്ട - 1
10. വാനില എസ്സെൻസ് - 1/4 ടീസ്പൂൺ
11. പിസ്ത - 4 ടേബിൾസ്പൂൺ
12. കുങ്കുമപ്പൂവ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
1. ഒരു പാനിൽ പാലും പഞ്ചസാരയും ചേർത്ത് ചൂടാക്കി തിളക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കുറഞ്ഞ തീയിൽ ചൂടാക്കുക.
2. വേറെ ഒരു പാത്രത്തിൽ പാൽപൊടി, ബേക്കിങ് പൗഡർ, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെണ്ണയും മുട്ടയും ചേർത്ത് മൃദുവായ മാവ് കുഴയ്ക്കുക.
3. അതിൽനിന്ന് ചെറിയ ഉരുളകളാക്കി വിരലുകൾ കൊണ്ട് ചെറുതായി അമർത്തി തിളച്ച പാലിൽ ഇട്ട് 10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. അതിലേക്ക് വാനില എസ്സെൻസും കുങ്കുമപ്പൂവും ചേർത്ത് തീയിൽ നിന്ന് നീക്കം ചെയ്യുക.
4. ഏലയ്ക്ക പൊടിയും പിസ്തയും ചേർത്ത് തണുപ്പിച്ച് വിളമ്പുക


