Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകൊതിയൂറും ഓമനപോള

കൊതിയൂറും ഓമനപോള

text_fields
bookmark_border
കൊതിയൂറും ഓമനപോള
cancel

ഒരു സ്നാക്ക് ഐറ്റം ആണ് ഓമനപോള. പേരുപോലെ തന്നെ വളരെ ടേസ്റ്റിയുമാണ്.

തയ്യാറാക്കുന്ന വിധം

ആദ്യം മൈദ ബാറ്റർ ഉണ്ടാക്കുക. ശേഷം മുട്ടയും തേങ്ങാപാലും മൈദയും ഉപ്പും ചേർത്ത് ബാറ്റർ ഉണ്ടാക്കുക. കല്ലുമ്മക്കായ് വേവിച്ച് ചെറുതാക്കി മുറിച്ച് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ചേർത്ത് പുരട്ടിവെക്കുക. ഇത് ഫ്രൈ ചെയ്തെടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ചെറുതായരിഞ്ഞത് ചേർത്ത് വഴറ്റുക. പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളിയും (1 ടീസ്പൂൺ) ചേർത്ത് വഴറ്റി ഒരു നുള്ള് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത കല്ലുമ്മക്കായ ചേർക്കുക. ഒരു നുള്ള് ഗരംമസാല കറിവേപ്പില മല്ലിയില ഇവ ചേർത്ത് ഇളക്കി ഇറക്കിവെക്കാം. ഇനി ഒരു പാനിൽ ദോശ ചുട്ടെടുക്കുക. നടുവിൽ മസാല വെച്ച് മടക്കി എടുക്കുക. ഇത് ഒരുമുട്ട പതപ്പിച്ചതിൽ മുക്കി ഒന്ന് ഷാലോ ഫ്രൈ ചെയ്തെടുത്താൽ ഓമന പോള റെഡി.

Show Full Article
TAGS:recipe Foods Ramadan Special Snacks 
News Summary - Kothiyur and Omanapola
Next Story