Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ക്രീമീ ബട്ടർ ഗാർലിക് ചിക്കൻ പാസ്ത ത‍യാറാക്കം

text_fields
bookmark_border
കുട്ടികൾക്ക് ഇഷ്ടപ്പെട്ട ക്രീമീ ബട്ടർ ഗാർലിക് ചിക്കൻ പാസ്ത ത‍യാറാക്കം
cancel

ചേരുവകൾ

ചിക്കൻ ബ്രെസ്റ്റ്- 250g, ചെറിയ കഷ്ണങ്ങളാക്കിയത്

പാസ്ത - 200g

വെണ്ണ- 2 സ്പൂൺ

വെളുത്തുള്ളി-6 അല്ലി, ചെറുതായി അരിഞ്ഞത്

ഫ്രഷ് ക്രീം - 1/2 കപ്പ്. ഇല്ലേൽ പാൽ + 1 സ്പൂൺ മൈദ മിക്സ് ചെയ്തത്

ചീസ്-മൊസരല്ല അല്ലെങ്കിൽ ചെദാർ - 1/4 കപ്പ് ഗ്രേറ്റ് ചെയ്തത്

കുരുമുളകുപൊടി-1 സ്പൂൺ

ഒറിഗാനോ - 1/2 സ്പൂൺ. ഇല്ലേൽ പിസ്സ മസാല

ഉപ്പ്- ആവശ്യത്തിന്

ഒലിവ് ഓയിൽ- 1 സ്പൂൺ

പാർസ്ലിഅല്ലെങ്കിൽ മല്ലിയില - അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം

ചിക്കൻ പാകം ചെയ്യുക

1. ചിക്കനിൽ ഉപ്പും കുരുമുളകുപൊടിയും പുരട്ടുക.

2. പാനിൽ ഒലിവ് ഓയിൽ + 1 സ്പൂൺ വെണ്ണ ചൂടാക്കുക.

3. ചിക്കൻ ഇട്ട് രണ്ടു വശവും ഗോൾഡൻ ആകുന്ന വരെ വറുത്തെടുക്കുക. മാറ്റി വെക്കുക.

പാസ്ത വേവിക്കുക

1. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉപ്പും 1 സ്പൂൺ ഓയിലും ഇടുക.

2. പാസ്ത ഇട്ട് പാക്കറ്റിൽ പറയുന്ന സമയം വേവിക്കുക. വെള്ളം കളഞ്ഞ് മാറ്റി വെക്കുക.

ക്രീമി പാസ്ത സോസ്

1. അതേ പാനിൽ ബാക്കി 1 സ്പൂൺ വെണ്ണ ഇടുക.

2. വെളുത്തുള്ളി ഇട്ട് പച്ച മണം പോകുന്ന വരെ വഴറ്റുക. കരിയരുത്.

3. ഫ്രഷ് ക്രീം ഒഴിക്കുക. ഒന്ന് തിളച്ചു വരുമ്പോൾ ഗ്രേറ്റ് ചെയ്ത ചീസ് ഇടുക.

4. ഉപ്പ്, കുരുമുളകുപൊടി, ഒറിഗാനോ ഇടുക. സോസ് കുറുകി വരണം.

5. വേവിച്ച പാസ്തയും വറുത്ത ചിക്കനും സോസിലേക്ക് ഇടുക.

6. നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ പാസ്ത വേവിച്ച വെള്ളം 2 സ്പൂൺ ഒഴിക്കാം.

7. മുകളിൽ പാർസ്ലി വിതറുക.

Show Full Article
TAGS:food and reciepe Foods pasta 
News Summary - "Let's prepare creamy butter garlic chicken pasta that children will love."
Next Story