Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമസാല അപ്പം

മസാല അപ്പം

text_fields
bookmark_border
food
cancel

ചേരുവകൾ

അരിമാവ് / അപ്പത്തിന്റെ മാവ് - 2 കപ്പ്

സവാള - 1 (പൊടിയായി അരിഞ്ഞത്)

പച്ചമുളക് - 2 (എരിവിന് അനുസരിച്ച്)

ഇഞ്ചി - ചെറിയ കഷണം (അരിഞ്ഞത്)

മല്ലിയില - അല്പം

മഞ്ഞൾപ്പൊടി - കാൽ സ്പൂൺ

എണ്ണ അല്ലെങ്കിൽ നെയ്യ് - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ആവശ്യത്തിന് അപ്പത്തിന്റെ മാവെടുക്കുക. അതിലേക്ക് അരിഞ്ഞു വെച്ച സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേർക്കുക. മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അപ്പച്ചട്ടി ചൂടാക്കി അല്പം എണ്ണ തടവുക. തയാറാക്കിയ മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക. അടച്ചുവെച്ച് വേവിക്കുക. രുചികരമായ മസാല അപ്പം ചൂടോടെ കഴിക്കാം.

Show Full Article
TAGS:recipe breakfast recipes Foods food news food tips 
News Summary - മസാല അപ്പം
Next Story