Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightരുചിയൂറും മിൽക്ക് ഹൽവ

രുചിയൂറും മിൽക്ക് ഹൽവ

text_fields
bookmark_border
രുചിയൂറും മിൽക്ക് ഹൽവ
cancel

ഭക്ഷണശേഷം എന്തെങ്കിലുമൊരു മധുരം നമ്മൾ മലയാളികൾക്ക് ഇഷ്ടമാണ്. വളരെ കുറച്ചു ചേരുവകൾ വെച്ച് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ മധുരമാണ് ഇന്നത്തെ റെസിപ്പി. പെട്ടെന്ന് അതിഥികൾ വരുന്ന അവസരങ്ങളിലും വീട്ടിലെ ചേരുവകൾ വെച്ച് തന്നെ ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് മിൽക്ക് ഹൽവ. പാലും റവയും പഞ്ചസാരയും നെയ്യും എല്ലാം കൂടെ ചേർത്തുണ്ടാക്കുന്ന ഒരു മധുരം. നല്ല സോഫ്റ്റ് ആയത്‌ കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ മധുരം. ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചും അല്ലാതെയും കഴിക്കാം. സെറ്റാവാൻ ഫ്രിഡ്ജിൽ വെക്കണമെന്നില്ല.

ചേരുവകൾ:

  • റവ - അര കപ്പ്
  • പഞ്ചസാര -1 കപ്പ്
  • പാൽ -2 കപ്പ്
  • നെയ്യ് - അര കപ്പ്
  • പിസ്താ /അണ്ടിപ്പരിപ്പ് -അലങ്കരിക്കാൻ
  • ഉപ്പ് -ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

ഒരു കുഴിയുള്ള പാനിലേക്ക് പിസ്താ/ അണ്ടിപ്പരിപ്പ് ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു സ്റ്റൗവ്‌ ഓൺ ചെയ്ത് ഒരു മരത്തവി കൊണ്ട് കുറച്ചു നേരം ഇളക്കി കൊടുക്കണം. തിളച്ചു വരുമ്പോൾ കട്ട കെട്ടാതെ ഇളക്കിക്കൊണ്ടേ ഇരിക്കണം. എല്ലാം യോജിച്ചു കുറുകി വന്നാൽ തീ ഓഫ് ആക്കി സെറ്റ് ആവാൻ വേണ്ടി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റാം. മുകളിൽ പിസ്താ വെച്ച് അലങ്കരിക്കാം. അര മണിക്കൂറിനു ശേഷം ഇഷ്ടാനുസരണം മുറിച്ചെടുക്കാം. മിൽക്ക് ഹൽവ റെഡി.

Show Full Article
TAGS:Milk Halva recipe food 
News Summary - Milk Halva recipe
Next Story