Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2025 5:44 AM GMT Updated On
date_range 2025-07-16T11:14:17+05:30മഴക്കാലത്തെ കിടിലൻ കോമ്പോ... കഞ്ഞിയും മുതിര ചമ്മന്തിയും
text_fieldsമുതിര ചമ്മന്തി കഞ്ഞിയുടെ കൂടെ രാവിലത്തെ ആഹാരമായി കഴിക്കാറുണ്ട്. ഒരു ആയുർവേദ മരുന്ന് കൂടിയാണ് തെക്കൻ ഗ്രാമ പ്രദേശങ്ങളിൽ മഴക്കാലത്താണ് ഇതു കൂടുതൽ ഉപയോഗിക്കാറ്.
ചേരുവകൾ:
- തേങ്ങ - കാൽ കപ്പ്
- മുതിര പരിപ്പ് - അര കപ്പ്
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- ചുവന്നുള്ളി - രണ്ടെണ്ണം
- പുളി - അൽപം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
മുതിര ഒരു പാത്രത്തിലിട്ട് നല്ലതു പോലെ വറക്കണം. ചൂട് പോകുമ്പോൾ മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് തൊലി കളഞ്ഞ് പരിപ്പ് എടുക്കണം.
ഈ മുതിര പരിപ്പ് വെള്ളത്തിൽ കഴുകി ഊറ്റിയെടുക്കണം. തേങ്ങ, ചുവന്നുള്ളി, മുളകുപൊടി, പുളി, ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കണം.
Next Story