
പിങ്ക് പായസം
ഒാണത്തിന് പിങ്ക് പായസമാണ് താരം
text_fieldsഒാണസദ്യയിൽ വ്യത്യസ്ത തേടുന്നവർക്കുള്ള വിഭവമാണ് പിങ്ക് പായസം. വളരെ വേഗത്തിൽ തയാറാക്കാവുന്ന ഈ വിഭവത്തെ കുറിച്ച്...
ചേരുവകൾ:
● സാഗോ (ചൗവ്വരി/സാബൂനരി) - 1/4 കപ്പ്
● ബീറ്റ്റൂട്ട് വലിയ കഷണങ്ങളായി മുറിച്ചത് - 1 (മീഡിയം സൈസ്)
● വെള്ളം- ഒന്നര കപ്പ്
● പാൽ - ഒരു കപ്പ്
● കണ്ടൻസ് മിൽക് -ഒരു ടിൻ
● റോസ് എസൻസ് - 2 തുള്ളി
തയാറാക്കുന്ന വിധം:
സാഗോ (ചൗവ്വരി/സാബൂനരി) നന്നായി വറുത്തെടുക്കുക. ഇതിനു ശേഷം 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഇതിനു ശേഷം വെള്ളം പൂർണമായും കളയുക. മുറിച്ചുവെച്ച ബീറ്റ്റൂട്ട് വെള്ളത്തിൽ വേവിക്കുക. ശേഷം കഷണങ്ങൾ മാറ്റിവെച്ച് സ്റ്റോക്ക് വാട്ടർ എടുത്തുവെക്കുക.
വെന്ത ബീറ്റ്റൂട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക. നേരത്തെ മാറ്റിവെച്ച ബീറ്റ്റൂട്ട് വേവിച്ച വെള്ളത്തിൽ സാഗോ ചേർത്ത് തിളപ്പിക്കുക. അരി വെന്തുകഴിയുമ്പോൾ അരച്ചുവെച്ച ബീറ്റ്റൂട്ടും പാലും ചേർക്കുക.
നിങ്ങളുടെ മധുരത്തിന് അനുസരിച്ച് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. പായസം കുറുകി വന്നാൽ തീ ഓഫ് ചെയ്യുക. ഒടുവിലായി രണ്ടു തുള്ളി റോസ് എസൻസും ചേർത്ത് നന്നായി ഇളക്കുക.