
ഷമാം എരിശ്ശേരി
ഒാണത്തിന് ഷമാം എരിശ്ശേരിയോ?
text_fieldsഒാണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് എരിശ്ശേരി. ചേന, മത്തങ്ങ, വൻപയർ, പത്തക്കായ, പപ്പായ തുടങ്ങിയവ ഉപയോഗിച്ച് എരിശ്ശേരി തയാറാക്കാറുണ്ട്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഷമാം കൊണ്ടാണുള്ള എരിശ്ശേരിയാണിത്.
ആവശ്യമുള്ള സാധനങ്ങൾ:
(നാല് പേർക്ക് വിളമ്പാൻ)
● മസ്ക് മെലൻ - 1 കപ്പ് (ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്)
● വൻപയർ- 1/4 കപ്പ്
● വെള്ളം - രണ്ടു കപ്പ്
● തേങ്ങ- 1/3 കപ്പ്
● ജീരകം- 1/2 ടീസ്പൂൺ
● പച്ചമുളക് അരിഞ്ഞത്- 2
● മഞ്ഞൾപൊടി- 1/2 ടേബ്ൾ സ്പൂൺ
● ഉപ്പ് - ആവശ്യത്തിന്
● വെളിച്ചെണ്ണ വറവിന്
● കടുക്- 1/2 ടേബ്ൾ സ്പൂൺ
● ചെറിയ ഉള്ളി- 4
● ചുവന്ന ഉണക്കമുളക്- 1
● കറിവേപ്പില - ആവശ്യത്തിന്
● തേങ്ങ - 2-3 ടീസ്പൂൺ
തയാറാക്കുന്ന വിധം:
വൻപയർ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവെക്കുക. കുക്കറിൽ ആവശ്യത്തിന് വെള്ളം, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിക്കുക. ആവി പോയതിനു ശേഷം കുക്കർ തുറക്കുക. ഇതിലേക്ക് ഷമാം കഷണങ്ങൾ ചേർത്ത് വേവിക്കുക.
തേങ്ങ, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയിൽ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക (അരപ്പിൽ െവള്ളം കൂടരുത്). ഇതു വേവിച്ചുവെച്ച വൻപയർ മസ്ക് ലെമൻ മിശ്രിതത്തിലേക്ക് ചേർക്കുക.
ഒരു പാനെടുത്ത് ഒരു ടേബിൾസ്പൂൺ വെളിച്ചണ്ണ ഒഴിക്കുക. ഇതിലേക്ക് കടുകിടുക. തുടർന്ന് ഉണക്കമുളക്, തേങ്ങ ചിരകിയത്, കറിവേപ്പില എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക (വറവിലേക്ക് തീപടരാതിരിക്കാൻ ശ്രദ്ധിക്കുക). ഈ വറവുകൾ മസ്ക് ലെമൻ മിശ്രിതത്തിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക.